Timely news thodupuzha

Author name: timely news

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടെ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്. തമിഴ്‌നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അണക്കെട്ട് തകരാൻ അനുവദിച്ച് അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തമിഴ്‌നാട് സർക്കാർ മുതിരുമെന്ന് കരുതുന്നില്ല. അണക്കെട്ട്

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന

മുവാറ്റുപുഴ: കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന. ആവോലി നടുക്കര ചൂര്യാലയിൽ സി.കെ.സത്യവ്രതൻ്റെ പുരയിടത്തിലാണ് മൂന്നു ശിഖരങ്ങളോടു കൂടിയ കുടപ്പനയുള്ളത്. ശിഖരങ്ങളായി വളർന്നതിലും വ്യത്യസ്ത വലിപ്പത്തിൽ ഇലകൾ വിരിഞ്ഞ് കുട ചൂടിയിട്ടുണ്ട്. എഴുപതു വർഷത്തിലേറെ പഴക്കമുള്ള കുടപ്പനയാണിതെന്നും ശിഖരമായി വളർന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും സത്യവ്രതൻ പറഞ്ഞു. തെങ്ങ്, കമുക് തുടങ്ങിയവ പോലെ പൊതുവേ ഒറ്റത്തടി സസ്യമാണ് പന വർഗത്തിലെ മരങ്ങളും. വളർച്ചാ ഘട്ടത്തിൽ കൂമ്പിന് മുരടിപ്പുണ്ടായാൽ മരം നശിച്ചു പോകാറാണ് പതിവ്. ഏതെങ്കിലും തരത്തിൽ ക്ഷതമേൽക്കുകയോ ഒടിയുകയോ ഇടിമിന്നൽ ബാധിക്കുകയോ

കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന Read More »

ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖച്ഛായ മാറുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവർത്തനമാണ്. ജനങ്ങൾക്ക് കൂടുതൽമെച്ചപ്പെട്ട സേവനം നൽകുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കൽപ്പത്തിലെ നിർണ്ണായകമായ ചുവട് വയ്പ്പാണിത്. ഓഗസ്റ്റ് 15 മുതൽപൊലീസ് സ്റ്റേഷനുകളിൽസ്റ്റേഷൻഹൗസ് ഓഫീസർമ്മാരായി ( എസ് എച്ച് ഓ) സബ് ഇൻസ്പക്ടർമ്മാരെ

ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »

അസം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡ 1.20 കോടി രൂപ സംഭാവന നൽകി

ഗുവാഹത്തി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡ, സംസ്ഥാനത്തുണ്ടായ സമീപകാല പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള രക്ഷാപ്രവർത്തനങ്ങളെയും പുനരധിവാസത്തെയും പിന്തുണയ്ക്കുന്നതിനായി അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.20 കോടി രൂപ സംഭാവന നൽകി. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനും രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ബാങ്കിന്റെ ദീർഘകാല പ്രതിബദ്ധതയാണ് ഈ സംഭാവനയിലൂടെ വ്യക്തമാകുന്നത്. 2026 ജൂലൈ 30-ന് ഗുവാഹത്തിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച്, ബാങ്ക് ഓഫ് ബറോഡയുടെ നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റ്സ് സോൺ ജനറൽ മാനേജരും സോണൽ മേധാവിയുമായ നായക്

അസം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡ 1.20 കോടി രൂപ സംഭാവന നൽകി Read More »

പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ചെത്തിയ യുവാവും നാല് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ

ഗുരുവായൂർ: പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവിനെയും ഇയാളോടൊപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി തൊടുപുഴ സ്വദേശികളായ ബിനീഷ്, സ്റ്റീഫൻ, ഷാഹിദ്, പ്രസാദ്, ആദർശ് എന്നിവരാണ് പിടിയിലായത്.2026 ഓഗസ്റ്റ് 4-ന് രാത്രി 8.30ഓടെ ഗുരുവായൂർ മഞ്ജുളാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടയ്ക്ക് മുന്നിൽ സ്ത്രീ വേഷത്തിൽ സംശയാസ്പദമായി നിൽക്കുന്ന ഒരാളെ നാട്ടുകാർ ശ്രദ്ധിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം കണ്ടെത്തി.

പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ചെത്തിയ യുവാവും നാല് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ Read More »

മഴയുടെ തീവ്രത കുറഞ്ഞു വരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ തീവ്രത ചിലയിടങ്ങളിൽ കുറഞ്ഞു വരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ആവശ്യമുള്ള സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചില സ്കൂളുകൾക്കും താലൂക്കുകൾക്കും അവധി ബാധകമാണ്.

മഴയുടെ തീവ്രത കുറഞ്ഞു വരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുന്നു Read More »

കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്

ചെന്നൈ: കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്. എൻ. മേരി വിൽസൺ അവതരിപ്പിച്ച വിജയ് സർക്കാരിൻറെ ആദ്യ ബജറ്റിനിടെ മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമർശിച്ചതാണ് മലയാളികളിൽ ആശങ്ക ഉണ്ടാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പുതിയ ഡാം നിർമിക്കില്ലെന്നും തമിഴ്നാടിന് ആവശ്യമായ ജലം നേടിയെടുക്കുമെന്നും അദ്ദേഹം ബജറ്റിനിടെ പറഞ്ഞു. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും

കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ് Read More »

നെടുമങ്ങാട്ടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ സംഘത്തിൻറെ നിർദേശം. ഫോറൻസിക് ഫലം വൈകുന്നതാണ് കുറ്റപത്രം നൽകാനുള്ള കാലതാമസമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേരാനുള്ള ശിശുസംരക്ഷണ ഓഫിസറുടെ ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ മേയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിനെ ക്രൂരമായി മർദിച്ച് കൊന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 91 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. കുട്ടിയുടെ

നെടുമങ്ങാട്ടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം Read More »

ആധാറില്‍ ഇ മെയില്‍ വിലാസം ചേര്‍ക്കാം; ഡിസംബര്‍ 31 വരെ സൗജന്യം

ഇടുക്കി: ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും 31 ഡിസംബര്‍ 2026 വരെ അവസരം ലഭിക്കുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു മാത്രമാണ് ഈ സൗജന്യം ലഭിക്കുക. ആധാറുമായി ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ അവരുടെ ആധാര്‍ വിവരങ്ങള്‍ എവിടെ, എപ്പോള്‍ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും

ആധാറില്‍ ഇ മെയില്‍ വിലാസം ചേര്‍ക്കാം; ഡിസംബര്‍ 31 വരെ സൗജന്യം Read More »

30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ഇടുക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

ഇടുക്കി: 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയത്. അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളുടെയും തൊടുപുഴ,

30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ഇടുക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി Read More »

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല; എം.വി ഗോവിന്ദൻ

തൊടുപുഴ: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കോളപ്രയിലെ ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംസ്ഥാനത്ത് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇല്ല, ദുരിതം മാത്രമേയുള്ളൂ. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും വെള്ളവും പോലും ലഭിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചത്’ എന്നാണ് വി.ഡി.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല; എം.വി ഗോവിന്ദൻ Read More »

രാജമുടി എസ്.സി ഉന്നതിയിൽ കാട്ടനാ ശല്യം; ആശ്വാസകരങ്ങളുമായി എം.എൽ.എ സിറിയക്ക് തോമസ്

ഇടുക്കി: കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടനയുടെ ശല്യം മൂലം സ്വൈര്യജീവിതം നഷ്ടപ്പെട്ട രാജമുടി എസ്.സി ഉന്നതിയിലാണ് സ്ഥലം എം.എൽ.എ സിറിയക്ക് തോമസ് സന്ദർശനം നടത്തിയത്. രാജമുടി സ്വദേശി ചന്ദനവും കുടുംബവും തല നാരിഴക്കാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. പ്രദേശത്ത് നിരവധി ആളുകളുടെ കൃഷിയാണ് കാട്ടനയുടെ ശല്യത്താൽ നശിച്ചത്. രാജേന്ദ്രൻ, അയ്യപ്പൻ, സെൽവരാജ്, പൊന്നയ്യൻ, ചെല്ലമ്മ എന്നിവരുടെ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ നിരവധി കൃഷികൾക്ക് നാശം വന്നിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്കാണ് കാട്ടനാ ചന്ദനത്തിന്റെ പുരയിടത്തിൽ

രാജമുടി എസ്.സി ഉന്നതിയിൽ കാട്ടനാ ശല്യം; ആശ്വാസകരങ്ങളുമായി എം.എൽ.എ സിറിയക്ക് തോമസ് Read More »

മുല്ലപ്പെരിയാർ വിഷയം: തമിഴ്നാടിന്റെ ധാർഷ്ട്യ ത്തിന് കേരളം മറുപടി പറയണം; ജനസംരക്ഷണ സമിതി

ഇടുക്കി: അപകടാ വസ്ഥയിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും വർദ്ധിപ്പിക്കുവാൻ ശ്രമിക്കുമെന്ന തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനത്തെ കേരള സർക്കാർ തള്ളിക്കളയണമെന്നും ഏകപക്ഷീയമായ ധാർഷ്ട്യത്തിന് സംസ്ഥാനം മറുപടി പറയണമെന്നും ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേരള നിയമസഭയിൽ ചർച്ചചെയ്യാതെ സംസ്ഥാനതാല്പര്യം ബലികഴിച്ചും തമിഴ്നാടിന് അനുകൂലമായും പുതുക്കി നൽകിയ 999 വർഷത്തെ നിയമവിരുദ്ധ പാട്ടക്കരാർ റദ്ദാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിനു ണ്ടാകുന്ന തുടർച്ചയായ തിരിച്ചടി സംബന്ധിച്ചും സർക്കാർ സ്വീകരിക്കാൻ പോകുന്ന

മുല്ലപ്പെരിയാർ വിഷയം: തമിഴ്നാടിന്റെ ധാർഷ്ട്യ ത്തിന് കേരളം മറുപടി പറയണം; ജനസംരക്ഷണ സമിതി Read More »

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കിയതിന് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഫെയ്സ്‌ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ സുക്കർബർഗിനുള്ള നിയമപരമായ സംരക്ഷണവും ഇമ്മ്യൂണിറ്റിയും പിൻവലിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള കർശന നടപടികളെക്കുറിച്ചും വിദ്യാർഥികളോടും ജെൻ സീ (Gen Z)

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കിയതിന് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി Read More »

പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ഊർജ വിലയിലെ അസ്ഥിരതയും വിതരണ തടസങ്ങളും വിലയിരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന പലിശനിരക്കുകൾ തുടർച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ പണനയ അവലോകന യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി റെക്കോർഡ് നിരക്കായ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതായി അറിയിച്ചു. ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ നാല്

പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Read More »

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് കൂടി ജാമ‍്യം

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് വീണ വിജയൻറെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെൻറ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന 2 പ്രതികൾക്ക് കൂടി ജാമ‍്യം ലഭിച്ചു. ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് ഹൈക്കോടതി ജാമ‍്യം അനുവദിച്ചത്. ഇതോടെ കേസിലെ മുഴുവൻ പ്രതികൾക്കും ജാമ‍്യം ലഭിച്ചു. 68 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നതും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ച് നേരത്തെ കേസിലെ 13 പ്രതികൾക്കും ജാമ‍്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേർക്ക് കൂടി ജാമ‍്യം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് 27നായിരുന്നു പ്രതിപക്ഷ

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് കൂടി ജാമ‍്യം Read More »

മഹാരാഷ്ട്ര‍യിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് ഡോക്റ്റർമാർ

മുംബൈ: മഹാരാഷ്ട്രയിൽ സംസ്ഥാന വ‍്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡൻറ് ഡോക്റ്റേഴ്സ് (എംഎആർഡി). മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് (എംഎംസി) കീഴിൽ രജിസ്റ്റർ ചെയ്യാനും അലോപ്പതി മരുന്നുകൾ നിർദേശിക്കാനും ഹോമിയോപ്പതി ഡോക്റ്റർമാർക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരേയാണ് പണിമുടക്ക്. മോഡേൺ ഫാർമക്കോളജിയിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന ഹോമിയോപ്പതി ഡോക്റ്റർ‌മാർക്ക് അലോപ്പതി മരുന്നുകൾ നിർദേശിക്കാൻ ഇക്കഴിഞ്ഞ ജൂൺ 30നാണ് എംഎഎംസി അനുമതി നൽകികൊണ്ട് ഉത്തരവിറക്കിയത്. ബിഎച്ച്എംഎസ്-സിസിഎംപി( ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി

മഹാരാഷ്ട്ര‍യിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് ഡോക്റ്റർമാർ Read More »

വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: രാജ്യത്ത് റിപ്പോർട്ടിങ്ങിനെത്തുന്ന വിദേശ മാധ്യമപ്രവർത്തകർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാക്കിസ്ഥാൻ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ പ്രധാന നഗരങ്ങൾക്കു പുറത്തേക്ക് യാത്ര ചെയ്ത് വാർത്തകൾ ശേഖരിക്കുന്നതിന് വിദേശ മാധ്യമപ്രവർത്തകർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടിയിരിക്കണം. പാക്കിസ്ഥാൻ അധീന കശ്മീരിലെ (PoK) വ്യാപക പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തുന്നതിമായി ബന്ധപ്പെട്ട വാർത്തകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയിലാണ് പുതിയ നീക്കം. ഔദ്യോഗിക ആവശ്യങ്ങൾക്കായി വാർത്താ റിപ്പോർട്ടുകൾ, ഡോക്യുമെൻററികൾ, സിനിമകൾ, വീഡിയോകൾ

വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ Read More »

മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: മദ്രസകളിൽ വന്ദേ മാതരത്തിൻറെ ആറ് ഖണ്ഡിക പാടിയെന്നു വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരം നിർബന്ധമാക്കിയതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് പരാമർശം. ആയിരക്കണക്കിന് ക്രിസ്ത്യൻ സ്കൂളുകളിൽ എല്ലാ മത വിഭാഗങ്ങളിലുമുള്ള കുട്ടികളെക്കൊണ്ട് ക്രിസ്തീയ ഗാനങ്ങൾ പാടിക്കുന്നുണ്ട്. അതിനെ മറ്റേതെങ്കിലും മത വിഭാഗങ്ങൾ ചോദ്യം ചെയ്യുന്നുണ്ടോ എന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി ചോദിച്ചു. അതേസമയം, വന്ദേ മാതരത്തിൻറെ ആദ്യ രണ്ട് ഖണ്ഡിക മാത്രമാണ് ഭരണഘടന നിർദേശിച്ചിട്ടുള്ളതെന്ന് ഹർജിക്കാർക്കു

മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി Read More »

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

ഇടുക്കി: ഒരാഴ്ചക്കിടെ ഇടുക്കി അണക്കെട്ടിൽ 20 അടിയോളം ജലനിരപ്പ് ഉയർന്ന് 2348.28 അടിയിലെത്തി. ഇത് ആകെ സംഭരണശേഷിയുടെ ഏകദേശം 44 ശതമാനമാണ്. ജലനിരപ്പിലെ ഈ വർധന സംസ്ഥാനത്തെ വൈദ്യുതി ഉൽപാദന പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ 29-ന് 2329.56 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്നാണ് ഒരാഴ്ചക്കുള്ളിൽ ഇത്രയും വലിയ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ വലിയ കുറവിലായിരുന്ന ജലനിരപ്പ് ഇപ്പോൾ അതിനോട് അടുക്കുന്ന നിലയിലേക്കെത്തിയതും ആശ്വാസകരമാണ്. ജലനിരപ്പ്

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം Read More »

ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം.

ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു Read More »

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാദ്ധ്യത. മലയോര മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി ആളുകൾ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. നദികളിലും കായലുകളിലും ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ Read More »

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയിൽ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച (ഓഗസ്റ്റ് 4) വൈകുന്നേരം ആറുമണിയോടെ ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സർവീസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. എൻജിൻ പ്രവർത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ്

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം Read More »

പെരിങ്കാല ദുരിതാശ്വാസ ക്യാമ്പിൽ ഇടുക്കി ജില്ലാ കളക്ടർ സന്ദർശനം നടത്തി

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി പെരിങ്കാല സെലീന ചാൾസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശനം നടത്തി. പെരിങ്കാല ആദിവാസി ഉന്നതിയിലെ 29 പേരാണ് ക്യാമ്പിലുള്ളത്. 9 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 8 പുരുഷന്മാരും 12 സ്‌ത്രീകളും 9 കുട്ടികളമാണുള്ളത്. ക്യാമ്പിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് കളക്‌ടർ അറിയിച്ചു. മരുന്നും ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഉറപ്പറക്കിയിട്ടുണ്ട്. ക്യാമ്പ് അംഗങ്ങളെ സന്ദർശിച്ച കളക്ടർ പക്ഷാഘാത ബാധിതനായ ലക്ഷ്മണന് കിടക്കാൻ കട്ടിൽ

പെരിങ്കാല ദുരിതാശ്വാസ ക്യാമ്പിൽ ഇടുക്കി ജില്ലാ കളക്ടർ സന്ദർശനം നടത്തി Read More »

തഹസിൽദാറിൻറെ മൃതദേഹം സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ കണ്ടെത്തി

ജയ്പൂർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിൻറെ മൃതദേഹം കണ്ടെത്തി. പച്പദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുദ്വയിൽ തഹസിൽദാറായ ഗുഡാമലാനി സ്വദേശി മംഗളാരാമാണ്(54) മരിച്ചത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീ വെള്ളം എടുക്കാനായി ടാങ്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടാങ്കിന് പുറത്ത് തഹസിൽദാറുടെ ചെരുപ്പുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

തഹസിൽദാറിൻറെ മൃതദേഹം സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ കണ്ടെത്തി Read More »

കെ.എച്ച്.എഫ്.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

തൊടുപുഴ: നഗരസഭയിൽ ദീർഘകാലം ക്ലീൻസിറ്റി മാനേജരായി പ്രവർത്തിച്ച മീരാൻകുഞ്ഞിന് കേരള ഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേൻ്റെ(കെ.എച്ച്.എഫ്.എ ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ കെ.എച്ച്.എഫ്.എ പ്രസിഡൻ്റ് എം.എൻ ബാബു, ജനറൽ സെക്രട്ടറി ജോസ്ലറ്റ് മാത്യു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കെ.എച്ച്.എഫ്.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി Read More »

ഇടുക്കി, കാസർകോട് ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും (എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ) കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലയിലും മിന്നൽ പ്രളയത്തിന് (flash floods) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ മറ്റു പ്രദേശങ്ങളിൽ മുന്നറിയിപ്പില്ല.

ഇടുക്കി, കാസർകോട് ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് Read More »

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും

പാലാ: മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാ​ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും Read More »

അഡ്വ. ജെറിൻ ആഷർ സോജൻ കേരളത്തിന്റെ തമിഴ്നാട്ടിലെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായി

കൊച്ചി: ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള ഫോറങ്ങളിലും ചെന്നൈ ഹൈക്കോടതിയിലും സംസ്ഥാന സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡിംഗ് കോൺസലായി ട്ടാണ് നിയമനം. മുൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ , ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സോജൻ ജെയിംസ് ഉപ്പുമാക്കലി ൻ്റെയുംഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മുൻ എച്ച്. ഓ. ഡി ആയിരുന്ന ഡോ.ലിസമ്മ ജോൺ ചെറുപറമ്പിലിൻ്റെയും മകനാണ്. തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റി, തിരുച്ചിറപ്പള്ളിയിലെ ആദ്യ ബാച്ച് അലുമ്‌നൈ ആണ് ജെറിൻ. കഴിഞ്ഞ 8 വർഷമായി

അഡ്വ. ജെറിൻ ആഷർ സോജൻ കേരളത്തിന്റെ തമിഴ്നാട്ടിലെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായി Read More »

അടിമാലിയിൽ കാട്ടാന കൃഷി നശിപ്പിച്ച സംഭവം; കർഷകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ മുത്താരംകുന്ന്, പടിക്കപ്പ്, വെട്ട്ക്കലുംമുടി, പ്ലാക്കയം എന്നിവിടങ്ങളിൽ കാട്ടാനക്കുട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് സിദ്ധിക്ക് സന്ദർശനം നടത്തി. വ്യാപകമായി കാട്ടാന ശല്യം ഉണ്ടാകുന്ന ഈ പ്രദേശത്ത് സർക്കാർ അടിയിന്തരമായി ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. ഇടുക്കി ജില്ലാ മെമ്പർ പി.എ

അടിമാലിയിൽ കാട്ടാന കൃഷി നശിപ്പിച്ച സംഭവം; കർഷകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Read More »

ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ല; തൊടുപുഴ പ്രസ്സ് ക്ലബ് പരിസരത്ത് രൂക്ഷമായ വോൾട്ടേജ് ക്ഷാമം

തൊടുപുഴ: ന​ഗരത്തിൽ പ്രസ്സ് ക്ലബ് പരിസരത്തും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. വോൾട്ടേജ് ക്രമാതീതമായി താഴ്ന്നതിനാൽ കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും വേണ്ടവിധം പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, ആധാരം എഴുത്ത് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച തൊടുപുഴ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ

ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ല; തൊടുപുഴ പ്രസ്സ് ക്ലബ് പരിസരത്ത് രൂക്ഷമായ വോൾട്ടേജ് ക്ഷാമം Read More »

തകർന്ന പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം; ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി

തൊടുപുഴ: കൊച്ചി മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിൽ പാലം തകർന്നിട്ട് നാളുകൾ ഏറെയായി. ദിനംപ്രതി 10000ലേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ പാലം പുനർ നിർമ്മിക്കാനോ പൂർത്തീകരിക്കാനോ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പിഡബ്ല്യുഡി അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. മഴ കനത്തതോടെ തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . മഴക്കാലം ശക്തിപ്രാപിച്ചതോടെ പാലം അതീവ ദുർബലാവസ്ഥയിലാണ്. ഈ പാലം എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്

തകർന്ന പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം; ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി Read More »

പ്രിയദർശിനിയിലെ സൗജന്യ യാത്ര; പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു: മന്ത്രി സി.പി ജോൺ

കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സി.പി. ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞത്. കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ല. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി

പ്രിയദർശിനിയിലെ സൗജന്യ യാത്ര; പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു: മന്ത്രി സി.പി ജോൺ Read More »

മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്, ഭാര‍്യയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ‌ ഏക പ്രതിയായ മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. കെ.എം ബഷീറിൻറെ ഭാര‍്യ സി. ജസീല നൽകിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിലായിലായിരുന്നു കേസിൻറെ വിചാരണ നടക്കേണ്ടത്. എന്നാൽ കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകൻറെ ആവശ‍്യപ്രകാരമാണെന്നും

മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്, ഭാര‍്യയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു Read More »

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു

കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷാണ്(40) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് ബസിൽ തന്നെ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു Read More »

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം; കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ലെന്ന് മന്ത്രി കെ മുരളീധരൻ

കൊച്ചി: വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശബരിമലയിൽ നെയ്യിൽ ചേർത്ത വസ്‌തുക്കൾ സംബന്ധിച്ച വിവാദങ്ങളിൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ലെന്നും കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ എന്നും നേതാക്കൾ തന്നെ ചീപ്പ് കളികൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണത്തിൽ നടപടിയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം; കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ലെന്ന് മന്ത്രി കെ മുരളീധരൻ Read More »

ഇടുക്കിയിലെ മഴക്കെടുതി; വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തും; 1.36 കോടിയുടെ കൃഷിനാശം; തകർന്നത് 117 റോഡുകൾ

ഇടുക്കി: മഴക്കെടുതിയിൽ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്താൻ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഭൂമി കണ്ടെത്താൻ മന്ത്രി നിർദേശം നൽകി. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും. റവന്യൂ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താൻ സഹസിൽദാർമാർക്കും വില്ലേജ്

ഇടുക്കിയിലെ മഴക്കെടുതി; വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തും; 1.36 കോടിയുടെ കൃഷിനാശം; തകർന്നത് 117 റോഡുകൾ Read More »

ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

തൊടുപുഴ: ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും കോലാനി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ ആയുർവേദ ഡോക്ടറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ് ചെയർമാൻ എൻ മണി അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ബ്രാഹ്മണക്ഷേമ സഭ കോ – ഓർഡിനേറ്റർ ശിവദാസൻ നമ്പൂതിരി, വി.എൻ.ജി ഗ്രൂപ്പ്‌ വൈസ് ചെയർമാൻ ശ്രീനാഥ്‌ വിഷ്ണു എന്നിവർ ആശംസകൾ നേർന്നു. ബി.എസ്.എസ് സെക്രട്ടറി അഭിജിത്ത് പരമേശ്വർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു ശ്രീകുമാർ

ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി Read More »

തമിഴ് നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

‌ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകർ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കനത്ത പൊലീസ്‌ വിന്യാസമാണ് ഉദയനിധിയുടെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ട് പോകാനാണ് നീക്കം. അതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകർ കോടതിക്ക് മുന്നിൽ പരാമർശിച്ചിരുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം കേൾക്കാമെന്ന്

തമിഴ് നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ Read More »

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി

പാല: ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ കൊല്ലപ്പള്ളി വൃന്ദാവൻനഗർ ചെമ്മാഴം (മാമ്പ്ര )ജോർജ് ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ (05-08-2026) 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം അന്തീനാട് സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. ടീച്ചർ ജവഹർ നവോദയ വിദ്യാലയം) കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാഗം . മക്കൾ: ജോർജ് ജോസഫ് (മാനേജർ എച്ച്.ഡി. എഫ് .സി ചെന്നൈ), ഈപ്പൻ ജോസഫ് (മാനേജർ ആമസോൺ ടോക്കിയോ). മരുമക്കൾ: റീമ (മാനേജർ എച്ച്.ഡി.എഫ്.സി

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി Read More »

വിരുന്ന് വിവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനം പ്രളയത്തെ അഭിമുഖീകരിക്കുമ്പോൾ താൻ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചുവെന്ന പേരിലുള്ള വിവാദം അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുലർച്ചെ അഞ്ച് മണി മുതൽ റവന്യു മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കലക്റ്റർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് ഭക്ഷണം കഴിച്ചത്. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. 2018ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഹെലികോപ്റ്റർ

വിരുന്ന് വിവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി Read More »

വയനാട് മണ്ണിടിച്ചിൽ ദുരന്ത ബാധിതർക്കായി 49.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിലെ കള്ളാടിയിൽ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമാണ പദ്ധതി സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച എട്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കുമായി സംസ്ഥാന സർക്കാർ ആകെ 49.25 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ച മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ, ബിഹാർ സ്വദേശികളായ ബികാഷ് കുമാർ, മുഹമ്മദ് ഇമ്രാൻ അൻസാരി, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ജാർഖണ്ഡ് സ്വദേശി അൻമോൾ, ഹിമാചൽ പ്രദേശ് സ്വദേശികളായ ബിക്രം സിങ് റാണ, രാഹുൽ

വയനാട് മണ്ണിടിച്ചിൽ ദുരന്ത ബാധിതർക്കായി 49.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് സംസ്ഥാന സർക്കാർ Read More »

ലഡാക്കിൽ മേഘവിസ്ഫോടനം

കാർഗിൽ: ലഡാക്കിലെ കാർഗിൽ മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കാർഗിലിലെ ഹർദാസ്, തുമൈൽ ഗ്രാമങ്ങളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. ഇതേ തുടർന്ന് പലയിടങ്ങളിലും ഗതാഗത തടസം നേരിടുകയാണ്. സൈന്യം, പൊലീസ്, സിവിൽ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി. ഹർദാസിലെ ഗുണ്ട് മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് റോഡ് ബന്ധം

ലഡാക്കിൽ മേഘവിസ്ഫോടനം Read More »

ജൂലൈ 20 ലെ പ്രതിഷേധത്തിൻറെ സംഘാടകർക്ക് എതിരെ നടപടി വേണമെന്ന ഹർജി ഈ ആഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജൂലൈ 20ന് ഡൽഹിയിൽ നടന്ന ‘സൻസദ് ചലോ’ പ്രതിഷേധ മാർച്ചിൻറെ സംഘാടകർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി ഈ ആഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഈ ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് സമ്മതിച്ചു. സർക്കാർ പ്രതിഷേധക്കാരോട് വളരെ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെങ്കിലും

ജൂലൈ 20 ലെ പ്രതിഷേധത്തിൻറെ സംഘാടകർക്ക് എതിരെ നടപടി വേണമെന്ന ഹർജി ഈ ആഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി Read More »

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. ഒൻപത് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. സംഭവം നടന്ന പ്രദേശത്തോ അതിൻറെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. 67 ദിവസത്തിനുശേഷമാണ് പ്രതികൾ ജയിലിന് പുറത്തേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായി. കേസിൽ 67 ദിവസം ഉണ്ടായിട്ടും ആയുധം കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പൊലീസ് കസ്റ്റഡി ഉൾപ്പെടെ

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർക്ക് ജാമ്യം Read More »

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി

ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷൻറെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രോഹിത് സുധ് അറിയിച്ചു. 1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിൻറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി Read More »

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇനി അനുയോജ്യമായ സ്ഥലമല്ലെന്നും അവിടെ നടക്കുന്ന സമരങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും അവശ്യസേവനങ്ങൾക്ക് തടസവും സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർദേശം തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും Read More »