തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ സംഘത്തിൻറെ നിർദേശം. ഫോറൻസിക് ഫലം വൈകുന്നതാണ് കുറ്റപത്രം നൽകാനുള്ള കാലതാമസമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേരാനുള്ള ശിശുസംരക്ഷണ ഓഫിസറുടെ ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ മേയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിനെ ക്രൂരമായി മർദിച്ച് കൊന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 91 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയും കേസിൽ അറസ്റ്റിലാണ്.
നെടുമങ്ങാട്ടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം






