മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടെ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന തമിഴ്നാട് സർക്കാരിന്റെ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്. തമിഴ്നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അണക്കെട്ട് തകരാൻ അനുവദിച്ച് അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തമിഴ്നാട് സർക്കാർ മുതിരുമെന്ന് കരുതുന്നില്ല. അണക്കെട്ട്












































