Timely news thodupuzha

Author name: timely news

ട്രംപിന്റെ ഭീഷണി, ഊർജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യകവചം തീർക്കാൻ ഇറാൻ്റെ ആഹ്വാനം

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഊർജ നിലയങ്ങൾക്ക് ചുറ്റും പ്രതീക്താകമായി മനുഷ്യകവചം തീർക്കാൻ ഇറാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ആഗോള ഷിപ്പിങ്ങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിൻ്റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം. കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാന ഊർജ നിലയങ്ങൾക്ക്

ട്രംപിന്റെ ഭീഷണി, ഊർജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യകവചം തീർക്കാൻ ഇറാൻ്റെ ആഹ്വാനം Read More »

നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചു; വൈക്കത്ത് സി.പി.ഐ ഓഫീസിൽ തൂങ്ങിമരിച്ച് കർഷകൻ

കോട്ടയം: വൈക്കത്ത് തലയാഴം സി.പി.ഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സി.പി.ഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സി.പി.ഐ നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചു; വൈക്കത്ത് സി.പി.ഐ ഓഫീസിൽ തൂങ്ങിമരിച്ച് കർഷകൻ Read More »

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 48 മണിക്കൂർ ഡ്രൈ ഡേ; മദ്യ ശാലകൾ ഇന്ന് വൈകിട്ട് ആറ് മുതൽ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച് വൈകിട്ട് ആറ് മുതൽ വ്യാഴാഴ്ച്ച(ഏപ്രിൽ ഒമ്പത്) വൈകിട്ട് ആറ് വരെ മദ്യ ശാലകൾ തുറക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. 48 മണിക്കൂർ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 48 മണിക്കൂർ ഡ്രൈ ഡേ; മദ്യ ശാലകൾ ഇന്ന് വൈകിട്ട് ആറ് മുതൽ അടയ്ക്കും Read More »

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കരിക്കകത്ത് മകൻ്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്. മകന് ലഹരി എത്തിച്ചു നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ്കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. സതീഷ്കുമാറിൻറെ മകൻറെ സുഹൃത്ത് വിജിൻ വിക്‌ടർ ആണ് ആക്രമിക്കപ്പെട്ടത്. വിജിൻ നിരവധി കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് തർക്കമുണ്ടായത്. സതീഷ്കുമാർ

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു Read More »

വാട്ട്സാപ്പ് കോൾ സു​ഗമമാക്കാം; നോയിസ് കാൻസലേഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

യു.എസ്: യാത്ര ചെയ്യുമ്പോഴും തിരക്കിനിടയിലും സുഖമായി ഒരു ശല്യവും ഇല്ലാതെ വാട്‌സ് ആപ്പ് കോളും വീഡിയോ കോളും ചെയ്യാൻ കഴിഞ്ഞാൽ അടിപൊളിയല്ലേ?. പുറത്തുനിന്നുള്ള ഒരു ശല്യവും കോളിനിടയിൽ ശല്യപ്പെടുത്തില്ല എന്നർഥം. വാട്‌സ് ആപ്പ് കോളുകൾ ചെയ്യുമ്പോൾ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തമാക്കാനായുള്ള നോയിസ് കാൻസലേഷൻ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.26.14.1 ലാണ് നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്ആപ്പ് കോളുകൾ ആരംഭിക്കുമ്പോൾത്തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷൻ

വാട്ട്സാപ്പ് കോൾ സു​ഗമമാക്കാം; നോയിസ് കാൻസലേഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ Read More »

ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി

രാജകുമാരി: ഏപ്രിൽ 15 മുതൽ 19 വരെ രാജകുമാരി ദൈവമാത പള്ളിയിൽ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ്റെ പന്തൽ കാൽനാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ വെഞ്ചരിപ്പും കാൽനാട്ടുകർമ്മവും നിർവഹിച്ചു. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. അണക്കര മരിയൻ റിട്രീറ്റ് സെൻ്റർ ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം

ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി Read More »

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത നായന്മാരുടെ വീട്ടിലേ പോവൂവെന്ന് ജി സുധാകരൻ

അമ്പലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതക്കെതിരേ അധിക്ഷേപ പരാമർശവുമായി യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരൻറെ വിവാദ പരാമർശം. “സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോവൂ എന്നും താൻ നായരാണെന്നറിയിക്കാൻ മുല്ലപ്പൂവോ, തുളസിപ്പൂവോ ചൂടി മാത്രമേ വോട്ട് ചോദിക്കാനിറങ്ങൂ. അമ്പലപ്പുഴയിൽ നിന്ന് നായൻമാരുടെ വോട്ടൊന്നും കിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുയാണ്.” എന്നുമായിരുന്നു സുധാകരൻറെ പരാമർശം. അതേസമയം, സുധാകരൻറെ പരാമർശത്തിൽ ആലോചിച്ച്

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത നായന്മാരുടെ വീട്ടിലേ പോവൂവെന്ന് ജി സുധാകരൻ Read More »

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു. എന്നാൽ യുവതി ഫോൺ എടുത്തില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. യുവതി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനേയും അസിസ്റ്റൻറ് ഡയറക്‌ടർ

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ Read More »

അമേരിക്കയെയും ഇറാനെയും 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം

ദുബായ്: ആഴ്ചകൾ നീണ്ട സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയെയും ഇറാനെയും 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം. ചർച്ചകൾ വിജയിച്ചാൽ ഇത് യുദ്ധത്തിൻറെ പൂർണ്ണമായ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്നാണ് പ്രതീക്ഷ. മേഖലയിൽ മധ്യസ്ഥ ശ്രമം നടത്തിവരുന്ന പാക്കിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ യുഎസ് പ്രതിനിധികളുമായി ഇറാൻ പ്രതിനിധികളുമായും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം, ട്രംപിൻറെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻറെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും 48

അമേരിക്കയെയും ഇറാനെയും 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം Read More »

പള്ളി ചട്ടമ്പി റിലീസ് ഏപ്രിൽ 10ന്; ട്രൈലർ റിലീസ് ചെയ്തു

കൊച്ചി: പള്ളി ചട്ടമ്പി ഏപ്രിൽ 10ന് റിലീസ് ചെയ്യും. ടോവിനോ തോമസിനെ നായകനക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന ബിഗ് ബജ്‌ജറ്റ്‌ ചിത്രമാണ്. പള്ളിചട്ടമ്പി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. 1957 – 1958 കാലഘട്ടത്തിൽ ഇടുക്കിയിലെ മലയോര കാർഷിക ഗ്രാമത്തിൽ നടക്കുന്ന സംഭവ വികസങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തൊടുപുഴ, മലങ്കര, കുടയത്തൂർ, അഞ്ചിരി, വണ്ണപ്പുറം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.

പള്ളി ചട്ടമ്പി റിലീസ് ഏപ്രിൽ 10ന്; ട്രൈലർ റിലീസ് ചെയ്തു Read More »

നാൽപ്പതാം വർഷവും കാൽനടയായി മലയാറ്റൂർ മല കയറി റോഷി അ​ഗസ്റ്റിൻ

ഇടുക്കി: പതിവ് തെറ്റിക്കാതെ ഇത്തവണവയും മലയാറ്റൂർ മല ചവിട്ടി റോഷി അ​ഗസ്റ്റിൻ. നാൽപ്പതാം വർഷവും കാൽനടയായി തന്നെയാണ് റോഷിയും സംഘവും മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ചായിരുന്നു തീർത്ഥാടനം. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ മല ചവിട്ടുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിച്ചു. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് സഞ്ചരിച്ചത്. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിച്ച ശേഷമാണ് ബാക്കി യാത്ര

നാൽപ്പതാം വർഷവും കാൽനടയായി മലയാറ്റൂർ മല കയറി റോഷി അ​ഗസ്റ്റിൻ Read More »

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിക്കുനേരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയതായി പരാതി. സംഭവത്തിൽ കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. പ്രചാരണ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടായിരുന്നു അസഭ്യവർഷം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐഷാ പോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയതായിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരും അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ ഐഷാപോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു Read More »

ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി; റ്റി.എൻ പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകും

തൃശൂർ: കിറ്റ് വിവാദത്തിൽ മണലൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവൻറെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റുമായി ദേവന് ബന്ധമില്ലെന്നും കിറ്റ് വിവാദം റ്റി.എൻ പ്രതാപൻറെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ അനീഷ് കുമാർ ആരോപിച്ചു. ‘‘സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിൻറെ ഉടമ

ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി; റ്റി.എൻ പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകും Read More »

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം: വേങ്ങരയിൽ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കേസെടുത്ത് കോട്ടക്കൽ പൊലീസ്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് തീയിട്ടത്.

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; പൊലീസ് കേസെടുത്തു Read More »

വ്യവസായിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ മൂന്ന് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

നാഗ്പുർ: കാർ മോഷ്ടിക്കാൻ യുവ വ്യവസായിയെ കൊലപ്പെടുത്തിയ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. കെഡികെ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണു പിടിയിലായത്. സ്‌പെയർ പാർട്‌സ് ബിസിനസുകാരനായ സുജിത് ഉപാസ്‌റാവു ഭോജാപുരെയെയാണ്(44) കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ വഴിയിൽ കണ്ട സുജിത്തിനെ സഹായിക്കാനായി അടുത്തുകൂടിയ വിദ്യാർഥികൾ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. ആര്യൻ ഷെൻഡെ(22), റിഷഭ് കംബ്ലെ(20), അനുജ് രമേഷ്(19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പരീക്ഷയ്ക്കു ശേഷം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥികൾ വർധവൻ നഗറിലെ ഫ്ലൈഓവറിൽ

വ്യവസായിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ മൂന്ന് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു Read More »

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ

ബിജ്‌നോർ: 10 വയസുകാരനെ ക്രൂരമായി മർദിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മർദനത്തിൻറെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസുള്ള രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്. ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായാണ് വിവരം. ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയും പൊലീസിന് കൈമാറി. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ Read More »

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ്

വയനാട്: ചൂരൽമല ദുരന്തത്തിൻറെ ഇരയായ ശ്രുതിയെ റ്റി സിദ്ധിഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ വാങ്ങി. പക്ഷേ ഇതുവരെയും സിദ്ധിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ് Read More »

ബസിൽ യാത്ര ചെയ്യവേ കൈ പുറത്തിട്ടു; മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ ഇടിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്:

മലപ്പുറം: ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷീം എന്നിവർക്കാണ് പരുക്കേറ്റത്. ടോൾ പ്ലാസ കടന്നുപോകുന്നതിനിടെ ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻറെ കല്യാണചടങ്ങിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബസിൽ യാത്ര ചെയ്യവേ കൈ പുറത്തിട്ടു; മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ ഇടിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്: Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക്

ഇടുക്കി: വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9 ന് വോട്ടെടുപ്പ് ദിനത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും. അനുഭവസമ്പത്തിനോടുള്ള ആദരവും, പൗരബോധവും ഉയർത്തിപ്പിടിക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ്(സിസ്‌റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക് Read More »

വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വായദേശികളായ രവി, മകൾ അരുന്ധതി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ആവിശ്യത്തിനായി വണ്ണപ്പുറത്തേക്ക് വരിക ആയിരുന്നു ഇവർ. വണ്ണപ്പുറത്ത് നിന്നും മുരിക്കാശേരിക്ക് പോവുകയായിരുന്നു ആംബുലൻസ്. പരിക്കേറ്റ കാർ യത്രികരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം Read More »

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി

വണ്ണപ്പുറം: വലിയ പോലീസ് സന്നാഹത്തിന്റെയും വനം, റവന്യു വകുപ്പുദ്യോഗസ്ഥരുടെയും സന്നിധ്യത്തിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി. പട്ടയമില്ലാത്ത ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിന്റ പേരിൽ കഴിഞ്ഞ വർഷം ഏപ്രിൽ 12-ന് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു കൊണ്ടു പോയിരുന്നു. എന്നാൽ കുരിശ് സ്ഥാപിച്ചത് വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് ആറ് പതിറ്റാണ്ടുകൾ മുൻപുള്ള കൈവശഭൂമിയിലാണെന്നും ഒരു വിശ്വാസി പള്ളിക്ക് എഴുതി നൽകിയ സ്ഥലമാണിതെന്നും പള്ളി

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി Read More »

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്

പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.‌ റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്‌ന നാഡിക്ക് അമർച്ച,

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് Read More »

ദുഃഖ ശനിയാഴ്ച്ചയുടെ നിശബ്ദത; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ദുഃഖവെള്ളിയുടെ മുറിവുകൾ നെഞ്ചിലേറ്റി, ദൈനംദിന ജീവിതത്തിന്റെ ആലസ്യത്തിൽ മുഴുകി, ക്ലേശപൂർണ്ണമായ തിരക്കിൽ, ചിലപ്പോൾ വേദനയിൽ പോലും ആകൃഷ്ടരായി, ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തെ മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ ഏറ്റവും അധികം മറക്കുന്ന ഒരു ദിവസമുണ്ട് – ദുഃഖശനിയാഴ്ച. മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ, ഇരുട്ടിനും വെളിച്ചത്തിനും മദ്ധ്യേ, ഒരു ശ്വാസം പോലെ തൂങ്ങിനിൽക്കുന്ന ഈ ദിവസം ഒന്നും സംഭവിക്കാത്ത, എന്നാൽ എല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു ദിവസമാണ്. മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ നിൽക്കുന്ന ഈ ദിവസത്തെക്കുറിച്ച്, ക്രിസ്തീയ കലണ്ടറിൽ ഏറ്റവും കുറച്ച് മാത്രമേ

ദുഃഖ ശനിയാഴ്ച്ചയുടെ നിശബ്ദത; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ഗ്രീൻ സാൻവി എൽ.പി.ജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു

മുംബൈ: ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കെ മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന ഗ്രീൻ സാൻവി എന്ന എൽപിജി കപ്പൽ ശനിയാഴ്ച പുലർച്ചെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്നതായി വിവരം. 46,655 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ഈ കപ്പൽ ഏപ്രിൽ 6ന് മുംബൈയിൽ എത്തുമെന്നാണ് വിവരം. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിൻറെ സഞ്ചാരം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഗ്രീൻ സാൻവി നിലവിൽ കടലിടുക്കിൻറെ വടക്ക് ഭാഗത്താണ് ഉള്ളത്. ഇതിന് പുറമെ ഗ്രീൻ ആശ, ജഗ്

ഗ്രീൻ സാൻവി എൽ.പി.ജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു Read More »

രഞ്ജിത് തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിൻറെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസം കൂടി രഞ്ജിത്തിനെ കസ്റ്റഡിയിൽ വീടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന രഞ്ജിത്തിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല. പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം

രഞ്ജിത് തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ Read More »

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും ഇടതുപക്ഷത്ത് യഥാർഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ സിപിഎം – ബിജെപി ബന്ധം വ്യക്തമാണെന്നും ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരു വിഭാഗം. ബിജെപി എന്നല്ല, ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്നവരാണ് മറ്റൊരു വിഭാഗമെന്നും

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി Read More »

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പുറത്തുപറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ല. ഒപ്പത്തിനൊപ്പമാണെന്ന് വരുത്തിതീർക്കാൻ ശ്രമം. യഥാർത്ഥ ജനവിധി ഇതല്ല. ജനവികാരം പ്രതിഫലിക്കുന്നതല്ല. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരും. 100ലധികം സീറ്റുകൾ നേടുമെന്നും സതീശൻ പറഞ്ഞു.

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പുറത്തുപറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ‌ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര്‌ മരിച്ചു. മരിച്ചവരിൽ ആറ് പേരും കുട്ടികളാണ്. ദത്താത്രേയ ദർഗോഡെ(34), ഭാര്യ രേഷ്മ(30), മകൾ രാഖി(10), സഹോദരപുത്രിമാരായ മാധുരി(13), ശ്രാവണി(11), മകൾ സൃഷ്ടി(14), സഹോദരപുത്രി സമൃദ്ധി(ഏഴ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ന് നാസിക്കിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുമടങ്ങവെയാണ് സംഭവം. അപകടത്തിന് പിന്നാലെ

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയ ഗാന്ധിക്കെതിരേ ഇതുവരെ ഒരു തെളിവും വന്നിട്ടില്ലെന്നും ആകെ പുറത്ത് വന്നത് ചിത്രങ്ങൾ മാത്രമാണെന്നും എം.എ ബേബി പറഞ്ഞു. പ്രധാന പ്രതികൾ എല്ലാം കണ്ടു മുട്ടിയത് സോണിയുടെ വീട്ടിലാണ്. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്നും എം.എ. ബേബി പറഞ്ഞു. പത്‌മകുമാറിന് സ്വർണകൊള്ളയിൽ

ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി Read More »

വേനലവധിക്ക് ജ്യൂസ് കടയിൽ ജോലിക്ക് കയറിയ പതിനഞ്ച് വയസ്സുകാരൻ മലപ്പുറത്ത് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ മുഹമ്മദ് ഷാമിലാണ്(15) മരിച്ചത്. സ്‌കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇവിടെ വച്ചാണ് ഷോക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഖബറടക്കും.

വേനലവധിക്ക് ജ്യൂസ് കടയിൽ ജോലിക്ക് കയറിയ പതിനഞ്ച് വയസ്സുകാരൻ മലപ്പുറത്ത് ഷോക്കേറ്റ് മരിച്ചു Read More »

പ്രളയത്തിൽ ഭവന രഹിതർ ആയവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ചു നൽകിയ വീടുകൾ ആൾതാമസം ഇല്ലാതെ കാടുകയറി നശിക്കുന്നു

ഇടുക്കി: 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾ നഷ്ടപ്പെട്ടവർക്കാണ് സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും വീടുകൾ വച്ച് നൽകിയത്. ഉപേക്ഷിക്കപ്പെട്ട വീടുകൾ പ്രളയത്തിൽ നഷ്ടപ്പെട്ടതിന്റെ രേഖ കാണിച്ച് വീട് ഉള്ളവർ തന്നെ വീണ്ടും വീട് സ്വന്തമാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇടുക്കി മണിയാറൻ കുടിയിൽ ഇത്തരത്തിൽ അഞ്ചു വീടുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ഉണ്ട്. പ്രധാന ഹൈവേയോട് ചേർന്ന് തന്നെയാണ് വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജല സൗകര്യവും ഉണ്ട്. എന്നാൽ ഇവിടെ താമസിക്കാൻ മാത്രം ആളുകൾ

പ്രളയത്തിൽ ഭവന രഹിതർ ആയവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ചു നൽകിയ വീടുകൾ ആൾതാമസം ഇല്ലാതെ കാടുകയറി നശിക്കുന്നു Read More »

രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു

രാജാക്കാട്: ഈശോ പഠിപ്പിച്ച വിനയത്തിൻ്റെയും എളിമയുടെയും മാതൃക അനുസ്മരിച്ചു കൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ച ശേഷം വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു.രാവിലെ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ നേതൃത്വം നൽകി.സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ആൽബർട്ട് പള്ളിത്താഴത്ത് എന്നിവർ സഹകാർമ്മികരായി. കാൽ കഴുകൽ ശുശ്രൂഷക്ക് ശേഷം വിശുദ്ധ കുർബാന,ദിവ്യ കാരുണ്യ പ്രതിഷ്ഠ, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തി.

രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു Read More »

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം

മുവാറ്റുപുഴ: മണിയന്ത്രം സ്കൂൾ പരിസരത്ത് കഴിഞ്ഞ ഫെബ്രുവരി 21 ന് സ്ത്രീകൾക്ക് എതിരായി അശ്ലീയ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഫ്ളക്സ് ബോർഡ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ത്രീകൾ അടക്കം ആരും പ്രതികരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പൊതുപ്രവർത്തകനും സിവിൽ ഡിഫൻസ് അംഗവുമായ എ പി രതീഷ് തൻ്റെ നിലപാട് വ്യക്തമാക്കി പോലീസിൽ പരാതി നൽകി ബോർഡ് നീക്കം ചെയ്തു. ഇതിൽ പിൻതുണയറിയിച്ചാണ് വനിതാദിനത്തിൻ്റെ ഭാഗമായി സാമൂഹിക പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മോളി ജെയിംസിന്റെ നേതൃത്വത്തിൽ മലർവാടി സ്ത്രീ

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം Read More »

മൂന്നാറിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടി വനത്തിൽ തുറന്ന് വിട്ടു

‌ഇടുക്കി: മൂന്നാറിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ തുറന്ന് വിട്ടു. മറയൂർ പാമ്പൻ മല പുതുക്കാട് ഫീൽഡ് നമ്പർ 68 ഭാഗത്താണ് ചൊവ്വാഴ്ച വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ പെട്ടത്. മൂന്നാറിൽ നിന്നും മയങ്ങുന്നതിനുള്ള മരുന്ന് നല്കിയ കടുവ തേക്കടിയിലെത്തിച്ചപ്പോഴും മയക്കത്തിലായിരുന്നു മയക്കം വിട്ട് മാറാനുള്ള ഇൻജക്ഷൻ നൽകിയ കടുവ ഏതാനും സമയത്തിനുള്ളിൽ മയക്കം വിട്ട് ഉഷാറായി. ഇന്നലെ പുലർച്ചയോടെ തേക്കടിയിലെത്തിച്ച കടുവയെ രാവിലെ തന്നെ

മൂന്നാറിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടി വനത്തിൽ തുറന്ന് വിട്ടു Read More »

വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്ന് രവിചന്ദ്രൻ അശ്വിൻ

ന‍്യൂഡൽഹി: യുവ ബാറ്റിങ്ങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിയെ ഇപ്പോൾ ഇന്ത‍്യൻ ടീമിലെടുക്കേണ്ടെന്ന് ഐതിഹാസിക താരം രവിചന്ദ്രൻ അശ്വിൻ. വൈഭവ് ഇപ്പോഴും കുട്ടിയാണെന്നും ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്നുമാണ് അശ്വിൻ പറയുന്നത്. വലിയഭാരം വൈഭവിന് നൽകരുതെന്നും അൽപ്പ സമയം കൂടി കാത്തിരിക്കുന്നതാണ് നല്ലതെന്നും അശ്വിൻ പറഞ്ഞു. നേരത്തെ വൈഭവിനെ ടീമിലെടുക്കണമെന്ന് ആവശ‍്യപ്പെട്ട് മുൻ ഇന്ത‍്യൻ താരമായ മുഹമ്മദ് കൈഫ് രംഗത്തെത്തിയിരുന്നു. ഐപിഎല്ലിൽ ഇക്കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഓപ്പണിങ്ങിറങ്ങി 17 പന്തിൽ 52 റൺസ് വൈഭവ് അടിച്ചെടുത്തിരുന്നു. വെറും

വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്ന് രവിചന്ദ്രൻ അശ്വിൻ Read More »

എണ്ണവില ഉയരുന്നു, കനത്ത നഷ്ടം നേരിട്ട് ഓഹരി വിപണികളിൽ

വാഷിങ്ങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ കനത്ത ഇടിവ് പ്രകടമായി. സൈനിക നടപടികൾ അവസാനഘട്ടത്തിലാണെന്ന ട്രംപിൻറെ പ്രസ്താവന വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഇതോടെ അസംസ്കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു. സെൻസെക്സ് 1,400 പോയിൻറ് നഷ്ടം നേരിട്ടു. ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സ്വർണം, വെള്ളി വിലയിലും ഇടിവാണ്. നാല് ദിവസമായി ഉയർന്ന സ്വർണവില താഴേക്ക് പോയി. വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 1.4 ശതമാനം ഉയർന്ന് ഡോളറിനെതിരേ 93.53

എണ്ണവില ഉയരുന്നു, കനത്ത നഷ്ടം നേരിട്ട് ഓഹരി വിപണികളിൽ Read More »

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു

തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്ന് വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളുംനടന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയിൽ കാൽ

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു Read More »

ക്ഷേമപെൻഷൻ 3,000 വാ​ഗ്ദാനം ചെയ്ത് എൽ.ഡി.എഫും പ്രകടന പത്രിക പുറത്തിറക്കി

കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫിൻറെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനടക്കം ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചായിരുന്നു പത്രിക പ്രകാശനം 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനങ്ങൾ:- ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കേരളത്തിൽ പഠിക്കുന്നവർ‌ക്ക് ജോലി ഉറപ്പ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, 60,000 വിദ്യാർഥികൾ‌ക്ക് ക്യാമ്പസ് പ്ലസ്മെൻറ്, കിടപ്പു രോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ,

ക്ഷേമപെൻഷൻ 3,000 വാ​ഗ്ദാനം ചെയ്ത് എൽ.ഡി.എഫും പ്രകടന പത്രിക പുറത്തിറക്കി Read More »

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് തരംഗങ്ങളുടെ സൂചിക ഉയർന്നു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് അഞ്ചിടത്താണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിൻറെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊട്ടാരക്കര, കളമശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യരശ്മി നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ഇടയാക്കുമെന്നും

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിൻറെ ഭാര്യ അമീനയുടെ സഹോദരി പുത്രനായ ഫൈസൽ(28) തീയിട്ടത്. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാൻറെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. കത്തി കൊണ്ട് സ്വന്തം കൈ ഞെരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന്

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു Read More »

യു.ഡി.എഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: യു.ഡി.എഫിൻ്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. മുൻപ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്കൊപ്പം ഒട്ടനേകം വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രകട പത്രികയിലെ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങൾ: സ്ത്രീകൾക്ക് കെഎസ്ആർ‌ടി ബസിൽ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും, എല്ലാ കുടുംബങ്ങൾക്കും ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്,

യു.ഡി.എഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി Read More »

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ്; പിടിയിലായപ്പോൾ വാഹനത്തിലുണ്ടായിരുന്ന‍ ബോബി കുര്യനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമകേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേക അന്വേഷണസംഘം. ലൈംഗിക അതിക്രമം നടന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് റിപ്പോർട്ട്. രഞ്ജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യൻ. ചിത്രത്തിലെ അസോസിയേറ്റ് ഡയറക്‌ടർ, രഞ്ജിത്തിൻറെ സഹായി എന്നിവരേ പൊലീസ് ചോദ്യം ചെയ്യും. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ്; പിടിയിലായപ്പോൾ വാഹനത്തിലുണ്ടായിരുന്ന‍ ബോബി കുര്യനെ ചോദ്യം ചെയ്യും Read More »

കാറിൽ യാത്ര ചെയ്ത് വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി; മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു

ഇടുക്കി: കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ്ജാണ്(52) മരിച്ചത്. തിങ്കളാഴ്ച രാവിലെ പാമ്പള ഡാമിന് സമീപമുള്ള വനപ്രദേശത്തായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയതായിരുന്നു ഷിജോ. പാമ്പള ഡാമിന് സമീപം എത്തിയപ്പോൾ പാതയോരത്ത് കാർ നിർത്തി അദ്ദേഹം വനത്തിനുള്ളിലേക്ക് കയറി. മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന വിവരം ഷിജോ അറിയിച്ചിരുന്നു.. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ

കാറിൽ യാത്ര ചെയ്ത് വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി; മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ ഹോം വോട്ടിങ്ങ് ആരംഭിച്ചു

ഇടുക്കി: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള ഹോം വോട്ടിംഗ് ജില്ലയിൽ ആരംഭിച്ചു. ഭിന്നശേഷിക്കാർ85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് സ്വന്തം വീടുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്താം. ജില്ലയിൽ 5596 പേർക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളത്. 85 വയസ്സിന് മുകളിൽ പ്രായമുള്ള 4011 വോട്ടർമാരും, 1585 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ ഹോം വോട്ടിങ്ങ് ആരംഭിച്ചു Read More »

ധുരന്ധർ ഒറ്റ സിനിമയായി എത്തുന്നു

ന്യൂഡൽഹി: ആഗോള ബോക്സ് ഓഫിസിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് രൺവീർ സിങ് നായകനായി എത്തിയ ധുരന്ധർ 2. ചിത്രത്തിൻറെ ആദ‍്യ ഭാഗത്തിനും മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്. ഇപ്പോഴിതാ രണ്ടുഭാഗങ്ങളും ചേർത്ത് ഏഴരമണിക്കൂർ ദൈർഘ‍്യമുള്ള ഒറ്റ സിനിമയായി ധുരന്ധർ പുറത്തിറങ്ങുമെന്നാണ് വിവരം. ചിത്രത്തിൻറെ ഹോങ് കോങ്ങിലെ വിതരണക്കാരാണ് ഇക്കാര‍്യം അറിയിച്ചത്. ഏപ്രിൽ 12ന് ചിത്രം റീലിസിനെത്തും. ഇതിനു പിന്നാലെ ഇന്ത‍്യയിലും റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ അഞ്ചോടെ ഐമാക്സ്, എച്ച്ഡിആർ, എപിക് തിയെറ്ററുകളിൽ ചിത്രമെത്തുമെന്നാണ്

ധുരന്ധർ ഒറ്റ സിനിമയായി എത്തുന്നു Read More »

പീഡന പരാതിയെ തുടർന്ന് രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻ്റ് ചെയ്തു

‌കൊച്ചി: ലൈംഗിക പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻ്റ് ചെയ്ത് ഫെഫ്ക. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. ഫെഫ്ക ഡയറക്‌ടേഴ്സ് ‍യൂണിയൻറെ പ്രസിഡൻറ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ് വിജയൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്‌ടേഴ്സ് ‍യൂണിയൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. പിന്നാലെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ പ്രസിഡൻറ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി.

പീഡന പരാതിയെ തുടർന്ന് രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻ്റ് ചെയ്തു Read More »