രാജാക്കാട്: ഈശോ പഠിപ്പിച്ച വിനയത്തിൻ്റെയും എളിമയുടെയും മാതൃക അനുസ്മരിച്ചു കൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ച ശേഷം വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു.രാവിലെ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ നേതൃത്വം നൽകി.സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ആൽബർട്ട് പള്ളിത്താഴത്ത് എന്നിവർ സഹകാർമ്മികരായി. കാൽ കഴുകൽ ശുശ്രൂഷക്ക് ശേഷം വിശുദ്ധ കുർബാന,ദിവ്യ കാരുണ്യ പ്രതിഷ്ഠ, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തി. തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി രാജാക്കാട്ട് നിന്നും മലയാറ്റൂർ കുരിശുമുടിയിലേക്ക് രാജാക്കാട് ക്രിസ്തുരാജ് വാർഡിലെ ജോഷി മുണ്ടപ്ലാക്കൽ,ജോൺസൺ പള്ളത്ത്,ജിൻസ് തടത്തിൽ, ഷിജോ മുണ്ടപ്ലാക്കൽ, മാർട്ടിൻ വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ അടിവാരത്ത് എത്തിച്ച് പ്രാർത്ഥനകളോടെ ചുമന്ന് കുരിശുമുടിയിൽ എത്തിച്ച് സ്ഥാപിക്കാനുള്ള വലിയ മരകുരിശും കൊണ്ടുപോകുന്ന വാഹനവും വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ വെഞ്ചരിച്ചു.
രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു






