ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഊർജ നിലയങ്ങൾക്ക് ചുറ്റും പ്രതീക്താകമായി മനുഷ്യകവചം തീർക്കാൻ ഇറാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ആഗോള ഷിപ്പിങ്ങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിൻ്റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം. കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാന ഊർജ നിലയങ്ങൾക്ക് സമീപം ഒത്തുചേരാൻ ഇറാൻ കായിക യുവജന മന്ത്രാലയം നിർദേശിച്ചു. യുവജനങ്ങളുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. അതേസമയം പറഞ്ഞ സമയത്ത് മുൻപ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന് ട്രംപ് അന്ത്യശാസനം നൽകി.
ട്രംപിന്റെ ഭീഷണി, ഊർജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യകവചം തീർക്കാൻ ഇറാൻ്റെ ആഹ്വാനം






