Timely news thodupuzha

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത നായന്മാരുടെ വീട്ടിലേ പോവൂവെന്ന് ജി സുധാകരൻ

അമ്പലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതക്കെതിരേ അധിക്ഷേപ പരാമർശവുമായി യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരൻറെ വിവാദ പരാമർശം. “സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോവൂ എന്നും താൻ നായരാണെന്നറിയിക്കാൻ മുല്ലപ്പൂവോ, തുളസിപ്പൂവോ ചൂടി മാത്രമേ വോട്ട് ചോദിക്കാനിറങ്ങൂ. അമ്പലപ്പുഴയിൽ നിന്ന് നായൻമാരുടെ വോട്ടൊന്നും കിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുയാണ്.” എന്നുമായിരുന്നു സുധാകരൻറെ പരാമർശം. അതേസമയം, സുധാകരൻറെ പരാമർശത്തിൽ ആലോചിച്ച് നടപടിയെടുക്കുമെന്ന് സി.എസ്. സുജാത പറയുന്നു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം വിജയിക്കുമെന്ന ഭയം കൊണ്ടാണ് സുധാകരൻ ഇത്തരത്തിൽ മോശമായ പരാമർശങ്ങൾ നടത്തുന്നതെന്നും സുജാത പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *