vbcnews03/12/2022
vbc news
These days, people like spending time online over speaking with friends and dating. But airG makes connections a lot more important for individuals once again. This platform is a great answer for singles wanting lovers worldwide. However, it could be helpful for customers in a new area and should not generate new pals. This application
airG Evaluation 2021 Read More »
കോട്ടയം: ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് പ്രൊഫ. സിറിയക് തോമസ്. കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയിലാണ് ചെയര്‍മാനായ സിറിയക് തോമസിന്റെ പരാമര്‍ശം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യനാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമല്ലേ യൂത്ത് കോണ്‍ഗ്രസ് അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്. താല്പര്യമുള്ളവര് വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ
ശശി തരൂരിനെ കോട്ടയത്തേക്ക് ക്ഷണിച്ച് സിറിയക് തോമസ് Read More »
തന്റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്റെ ജീവിതം അഭിനയകലയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എട്ടാം ക്ലാസ് മുതൽ നാടകത്തിന്റെ ലോകത്തേക്ക് സഞ്ചരിച്ച് തുടങ്ങിയ കൊച്ചുപ്രേമന് തന്റെ വഴിയേതെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ നാടകം ഊഷ്ണരാശിയും അവതരിപ്പിച്ചതിന് ശേഷം കൊച്ചുപ്രേമൻ നാടകങ്ങളെയും അഭിനയത്തെയും കൂടുതൽ സീരയസായി സമീപിക്കാൻ തുടങ്ങി. പിന്നീട് ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമൻ തന്റെ നാടകങ്ങൾ സംപ്രേക്ഷണം ചെയ്യുകയും അതിനോടൊപ്പം വിവിധ നാടകസംഘങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തതോടെയ അദ്ദേഹത്തിലെ കലാകാരനെ
മച്ചമ്പീ… എന്ന ആ വിളി ഇനിയില്ല Read More »
തൊടുപുഴ ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ആദ്യമുന്നറിയിപ്പ് നല്കി തമിഴ്നാട് . നവംബര്‍ 9നും തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. സെപ്റ്റംബറില്‍ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ; മുന്നറിയിപ്പ് നൽകി തമിഴ്നാട് Read More »
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍.മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച
പന്നിമറ്റം : തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 04 .12 .2022 ഞായർ ഉച്ചകഴിഞ്ഞു 2 .30 നു ഭവനത്തിൽ ആരംഭിച്ച് പന്നിമറ്റം സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ് .മക്കൾ :പരേതയായ ജെനറ്റ് ,ഷൈനി ,ഷേർളി ,ജെമ്മ ,ജിതിൻ ,റോണിയ.മരുമക്കൾ :കുഞ്ഞമ്മച്ചൻ ,തേക്കുംതോട്ടം(പൊൻകുന്നം ),ബാബു ,ശമ്പളക്കാട്ട് (ഇലഞ്ഞി ),മാത്യൂസ് ,പൈകട (ഭരണങ്ങാനം )സാബു,പറയരുപറമ്പിൽ(മുണ്ടക്കയം )സകല ,വലിയപുരയ്ക്കാട്ട്(പൂഞ്ഞാർ ),ജോസ് ,തുണ്ടത്തിൽ (മൂലമറ്റം )
പന്നിമറ്റം തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി Read More »
Vielleicht haben Sie beobachtet Ihre Dating Videospiel ist ein wenig aus? Bist du gegenwärtig Denken Warum niemand ist antwortet Ihr Web Dating -Profil, IMs oder Ihre E-Mails? Abblättern, Chancen sind es ist nicht das was du zu geben, aber alternativ auf online zu insgesamt Fremder. Initial, es ist gut verstehen das Menschen Betrachten Benutzer habe
5 Online-Dating Fehler Männer Make Read More »
കൊച്ചി: കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് നിർമിച്ചത്.ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജക്ട്സ് എന്നിവ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് തുറമുഖ നിര്‍മ്മാണത്തിന്റെ സുരക്ഷ ഏറ്റെടുക്കുന്നതില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കാര്യത്തില്‍
വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സർക്കാർ Read More »
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘മനുഷ്യ ന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യ ന്റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള
വൈദികന്റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ Read More »
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണ്. അത് അനുവദിക്കില്ല പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നാടിന്റെ ഭാവിയില്‍ താല്പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്നും പിണറായി പറഞ്ഞു. പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഇത് സര്‍ക്കാരിന്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരേ നടത്തിയ “രാവണൻ’ പരാമർശത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ ഏറ്റവും കൂടുതൽ അധിക്ഷേപിക്കുന്നത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ മത്സരമാണെന്നു ഗുജറാത്തിലെ കലോളിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാമഭക്തരുടെ നാട്ടിൽ വന്ന് ആരെയും രാവണൻ എന്നു വിളിക്കുന്നത് അത്ര നല്ലതല്ലെന്നും മോദി. കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത് മോദി നായയെ പോലെ മരിക്കുമെന്നാണ്. മോദി ഹിറ്റ്ലറെപ്പോലെ മരിക്കുമെന്നു മറ്റൊരാൾ പറഞ്ഞു. അവസരം കിട്ടിയാൽ താൻ തന്നെ
എന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരം: പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്.അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന് പറഞ്ഞു.ചിത്രത്തിലുള്ള മറ്റൊരു
സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ Read More »
കോഴിക്കോട് : ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍ക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആരിഫ് മുഹമ്മദ് ഖാന് മന്മോഹന് സിംഗ് അയച്ച ഗവര്‍ണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ്. 9 വി സിമാര്‍ക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ബംഗാളിലും, തെലുങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മള് കണ്ടതാണ്. കേരളത്തിലും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടത് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും Read More »
ആലപ്പുഴ: എസ്എൻഡി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി . വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പിള്ളി, കെ.എൽ അശോകൻ എന്നിവരെ പ്രതിചേർക്കാനാണ് കോടതി ഉത്തരവിട്ടിരുക്കുന്നത്. ആലപ്പുഴ 1-ാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ട് കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച
കെകെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി Read More »
ചണ്ഡിഗഢ്: തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിന്റെ വീടിനു പുറത്ത് വൻ പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണു പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കുറഞ്ഞ വേതന തുക 700 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിക്കണമെന്നും പാവപ്പെട്ടവർക്കു വീടു നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ
പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ് Read More »
തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് എതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ്
വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു Read More »
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്മാന്റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ
മന്ത്രി അബ്ദുറഹ്മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ് Read More »
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ മൂലമുണ്ടാവുന്ന മരണങ്ങൾ സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്സിനേഷൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്നാണ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.കഴിഞ്ഞ വർഷം കൊവിഡ് വാക്സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ്
ബ്രിട്ടനിലെ 100 കമ്പനികൾ പ്രവർത്തി ദിവസം ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ശമ്പളം കുറയ്ക്കാതെയാണ് എല്ലാ ജീവനക്കാർക്കും 4 ദിവസം മാത്രം ജോലി ചെയ്യാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. 100 കമ്പനികളിലായി ഏകദേശം 2600 ജീവനക്കാരാണുള്ളത്. ഈ ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്ക്കാന് കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍
100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ Read More »
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന് ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. ശബരിനാഥന് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുകയാണെന്നും പരാതിയില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ എത്തുന്ന പരിപാടിയില്‍ ആദ്യം പ്രതിപക്ഷ നേതാവ്
മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി Read More »
ശബരിമല : വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ തുടർന്നാൽ പമ്പയില്‍ നിന്നും മലകയറുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
ശബരിമലയിൽ കനത്ത മഴ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും Read More »
ജയ്പുര്‍ : രാജസ്ഥാന് കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിസന്ധിയുടെ ആഴം കുറഞ്ഞത്. ഇരു നേതാക്കളും വാര്‍ത്താ സമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. സച്ചിന് പൈലറ്റിനെ ചതിയനെന്ന് ഗെഹലോട്ട് വിശേഷിപ്പിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗഹ് ലോട്ട് തുറന്നടിച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ
ഒടുവിൽ കൈ കൊടുത്ത് സച്ചിനും ഗെഹ്ലോട്ടും ; മധ്യസ്ഥനായി കെ സി വേണുഗോപാൽ Read More »
കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നഭിപ്രായപ്പെട്ട കോടതി ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം.
സിസ തോമസിന് വിസിയായി തുടരാം ; സർക്കാരിന് തിരിച്ചടി Read More »
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത അക്രമണമാണ്. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്.പെരെര ആരോപിച്ചു. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിബിജെപി പ്രസിഡന്റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര പറഞ്ഞു. അതേസമയം ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണോ ലത്തീൻ അതിരൂപതയെന്ന്
വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത Read More »
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് ഉത്തരവിറക്കി സർക്കാർ. റവന്യു വകുപ്പ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. റെയിൽവേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരുമെന്നും റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാവും നടത്തുകയെന്നും സർക്കാർ പറയുന്നു.മുന്നൊരുക്ക കാലതാമസം ഒഴുവാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നാണ് സർക്കാർ വിശദീകരണം. നേരത്തെ പദ്ധതി മരവിച്ചെന്ന വാർത്ത പുറത്തു വന്നെങ്കിലും സിപിഎം നേതാക്കൾ അത് നിരസിച്ചിരുന്നു.
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു Read More »
അഹമ്മദാബാദ്: അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. സൂറത്തിൽ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് നാടകിയ സംഭവം അരങ്ങേറിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെജരിവാള്‍ രംഗത്തെത്തി. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയും രൂക്ഷമാണ്. അവര്‍ ഗുണ്ടാപ്രവര്‍ത്തനം മാത്രമാണ് നടത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ കല്ല് എറിയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കെജരിവാൾ പറഞ്ഞു. ആരോടെങ്കിലും താന്‍ എന്തെങ്കിലും തെറ്റ്
അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ് Read More »
ന്യൂഡൽഹി: ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ലാണ് കുതിച്ചുയർന്നത്. ഒരാഴ്ചയ്ക്കിടെ പറക്കുന്ന രണ്ടാമത്തെ ദൗത്യവും വിജയ കണ്ടു. ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17-ാം മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത.
വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 54, ദൗത്യം വിജയകരം Read More »
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം എം മണി എം.എല്‍.എ. നോട്ടീസിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്റെ ജോലിയല്ല. രാജേന്ദ്രന് ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എല്‍.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറമ്പോക്കിലാണ് വീട് നിര്‍മ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ്
രാജേന്ദ്രന്റെ ആരോപണം അസംബന്ധം, ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി Read More »
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്ന് സുപ്രീംകോടതി. 9 പേര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കാനാണ് ജസ്റ്റിസ് എം.ആര് ഷാ, എം.എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബോട്ട് ഉടമയ്ക്ക് നല്കുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ബാക്കിയുള്ള 1.45 കോടി രൂപയാവും ഉടമയ്ക്ക് കൈമാറുക. ഒമ്പത് പേരില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാല്‍ ഇവരുടെ
കൊച്ചി: കെടിയു വൈസ് ചാന്‍സിലറായി ഡോ.സിസ തോമസിനെ നിയമിച്ച വിഷയത്തില്‍ ചാന്‍സിലര്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ഗവർണറോട് കോടതി ചോദിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രോ വിസിയെ ശുപാര്‍ശ ചെയ്യുക മാത്രമാണ്
തിരുവനന്തപുരം: 2018-ൽ ഓഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങി തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു. അരി വിഹിതത്തിന്റെ പണം ഉടൻ നൽകിയില്ലെങ്കിൽ SDRF ഫണ്ടിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് കേരളം നിവൃർത്തിയില്ലാതെ പണം തിരികെ അടയ്ക്കാൻ തീരുമാനിച്ചത്. പ്രളയകാലത്ത് 89540 മെട്രിക്ക് ടൺ അരി FCI വഴി കേരളത്തിന് നൽകിയിരുന്നു. ഇതിന്റെ ബിൽ തുകയായ 205. 81 കോടി രൂപ
ഇടപ്പഴത്തില് ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ചജേക്കബ് ഒരു വൈദീകന് ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന് തന്റെ സ്വന്തം ഇടവകയായ
ഫാ. ജേക്കബ് ഇടപ്പഴത്തില് (യാക്കോബ് കത്തനാര്) Read More »
തിരുവനന്തപുരം: കമ്മീഷന് വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയം കണ്ടു. ഇതോടെ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന് ഭാഗികമായി
ബീജിങ്: കൊവിഡ് 19 തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബര്‍ 6 മുതലാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകരാജ്യങ്ങളെല്ലാം കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് മാറിയിട്ടില്ല മഹാമാരിയുടെ
തിരുവനന്തപുരം: കത്തു വിവാധത്തില്‍ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ ചിലരത് മറന്നുവെന്നും അദേഹം പറഞ്ഞു. നവംബര്‍ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോര്‍പ്പറേഷനെതിരായ യുഡിഎഫിന്റെ സമരത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിൽ സംസാരിക്കുകയായിരുന്നു തരൂര്‍. ഈ വിഷയത്തില്‍ തരൂര്‍ നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് അദേഹത്തിന്റെ പ്രതികരണം. മേയറുടെ രാജി ആവശ്യപ്പെട്ടതിന് മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും തരൂര്‍
കത്ത് വിവാദം; മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ, ചിലരതു മറച്ചുവച്ചു; ശശി തരൂർ Read More »
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട ഐ.എ.എസ് ഓഫിസര്‍ അരുണ്‍ ഗോയലിനെ നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്ത് സുപ്രീം കോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്ന ചോദ്യമുയര്‍ത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തില് പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും കേന്ദ്രത്തോട് ആരാഞ്ഞു. ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതി അരുണ്‍ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയ ഫയല്‍ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയല്‍
അരുണ്‍ ഗോയലിന്റെ നിയമനം; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി സുപ്രീം കോടതി Read More »
തിരുവനന്തപുരം തലശ്ശേരിയില്‍ ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടകൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളെടുക്കും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണ്. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ
45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും.PHONE:9605004890 CHERUPUZHPPAM SKARIYACHAN തൊടുപുഴ :നാലര പതിറ്റാണ്ടിനു ശേഷം കൂട്ടുകാർ ഒത്തു ചേർന്നത് വ്യത്യസ്ത അനുഭവമായി .കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ 1976 -77 ബാച്ച് എസ്.എസ് .എൽ .സി . വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം തൊടുപുഴ ഹൈറേൻജ് മാളിൽ ഒത്തു കൂടിയത്.132 കുട്ടികളാണ് നാല് ബാച്ചുകളിലായി അന്ന് പുറത്തിറങ്ങിയത് .വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ എല്ലാവരെയും ബാല്യകാല ഓർമ്മകളിലേക്ക് തിരിച്ചെത്തിച്ചു .ഹെഡ്മാസ്റ്റർമാരിൽ ഒരാളായ 93 വയസിലെത്തിയ പി
45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും Read More »
2022 ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇംഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. ഇംഗ്ലണ്ടിനായി രണ്ടാംഗോൾ നേടിയ സാക്കെയാണ് നാലാം ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി
ഇംഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്; 6-2ന് മിന്നും ജയം Read More »