Timely news thodupuzha

logo

ശബരിമലയിൽ കനത്ത മഴ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

ശബരിമല : വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 

ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ തുടർന്നാൽ പമ്പയില്‍ നിന്നും മലകയറുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. 

Leave a Comment

Your email address will not be published. Required fields are marked *