തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത അക്രമണമാണ്. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്.പെരെര ആരോപിച്ചു.
സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിബിജെപി പ്രസിഡന്‍റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര പറഞ്ഞു.
അതേസമയം ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണോ ലത്തീൻ അതിരൂപതയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്ന് മന്തി പറഞ്ഞു. വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതതക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘര്‍ഷം വരുത്തി വച്ചതെന്നും സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.