Timely news thodupuzha

logo

45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും

45  വർഷത്തിന് ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും.PHONE:9605004890  CHERUPUZHPPAM SKARIYACHAN

തൊടുപുഴ :നാലര പതിറ്റാണ്ടിനു ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നത്  വ്യത്യസ്ത  അനുഭവമായി .കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ  1976 -77  ബാച്ച്  എസ്.എസ് .എൽ .സി . വിദ്യാർത്ഥികളാണ്  കഴിഞ്ഞ ദിവസം  തൊടുപുഴ ഹൈറേൻജ് മാളിൽ ഒത്തു കൂടിയത്.
132  കുട്ടികളാണ്  നാല് ബാച്ചുകളിലായി  അന്ന് പുറത്തിറങ്ങിയത് .വർഷങ്ങൾക്ക് ശേഷമുള്ള  കണ്ടുമുട്ടൽ  എല്ലാവരെയും  ബാല്യകാല ഓർമ്മകളിലേക്ക്  തിരിച്ചെത്തിച്ചു .ഹെഡ്മാസ്റ്റർമാരിൽ   ഒരാളായ  93  വയസിലെത്തിയ  പി .എ .ഉതുപ്പച്ചൻ സാറായിരുന്നു  മുഖ്യ അതിഥി .പതിനഞ്ചോളം  അധ്യാപകരും  സംഗമത്തിന് എത്തിയിരുന്നു .

കൂട്ടുകാർ എല്ലാം  സീനിയർ സിറ്റിസൺസ് ആയി എന്ന  തമാശയും  ഉയർന്നു .പതിനഞ്ചു വയസിൽ  സ്കൂളിൽ നിന്നും പുറത്തിറങ്ങിയ കൂട്ടുകാർ അറുപത്തിനുമേൽ  പ്രായം എത്തിയപ്പോഴുള്ള സംഗമം  എല്ലാവര്ക്കും സന്തോഷം പകർന്നു .
വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പങ്കു വച്ച് ഒരു പകൽ ഇവർ ഒത്തു കൂടി .

യോഗത്തിൽ സിറിയക്ക് ചെറുപുഷ്പ്പം അധ്യക്ഷത വഹിച്ചു .അന്നത്തെ ഹെഡ്മാസ്റ്റർ  പി .എ .ഉതുപ്പ്  മുഖ്യ സന്ദേശം നൽകി ..
പ്രശസ്ത  ഓർത്തോ  സർജൻ  ഡോ.ഓ .ടി .ജോർജ് ,ടിസൻ തച്ചങ്കരി , പി .എം .അബ്ബാസ് ,ഡൊമിനിക് പാണങ്കാട്ടു ,സെബാസ്റ്റിയൻ തോമസ് ,സജീവ്കുമാർ , ഉഷ ,ജോൺ ജോസഫ് കുറവിലങ്ങാട് ,വേണുഗോപാൽ ,ഓ .എം .ജോസഫ് ,പി .സി .ജോണി ,അവിരാൻകുട്ടി  തുടങ്ങിയവർ  ഓർമ്മകൾ പങ്കു വച്ചു. മുൻ വോളിബോൾ താരങ്ങളായ  ഉഷ ,മേരി ജോസഫ് ,ടി .ഓ .മേരി ,ടി .ജെ .ബേബി  എന്നിവരെ  ചടങ്ങിൽ ആദരിച്ചു .പ്രശസ്ത  ഭക്തി ഗാന രചയിതാവ്  ബേബി ജോൺ കലയന്താനിക്കു ഉപഹാരം നൽകി . കലയന്താനിയുടെ സ്വന്തം ഗായകനായ  കെ .ജി .പീറ്റർ  നേതൃത്വം നൽകിയ ഗാനമേള ,സ്റ്റീഫൻ അവതരിപ്പിച്ച  വയലിൻ പ്രോഗ്രാമും  സംഗമത്തിന് കൊഴുപ്പേകി .
വിദേശത്തും നാട്ടിലുമായുള്ള സഹപാഠികളും കുടുംബാംഗങ്ങളും  അധ്യാപകരുമായി  170  ആളുകൾ കൂട്ടായ്മയിൽ പങ്കെടുത്തു .
സഹപാഠികൾക്കുള്ള കരുതലായി രണ്ടുപേർക്കു ചികിത്സ സഹായമായി ഇരുപത്തി അയ്യായിരം രൂപ വീതം നൽകി .ഒത്തു ചേരലിന്റെ ഭാഗമായി  മൈലക്കൊമ്പ്‌  ദിവ്യ രക്ഷാലയത്തിലെ  275  ഓളം  അന്തേവാസികൾക്ക്  ഭക്ഷണവും  വിതരണം ചെയ്തു  കൂട്ടുകാർ സന്തോഷം പങ്കിട്ടു .

Leave a Comment

Your email address will not be published. Required fields are marked *