ജയ്പുര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിസന്ധിയുടെ ആഴം കുറഞ്ഞത്. ഇരു നേതാക്കളും വാര്‍ത്താ സമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് ഗെഹലോട്ട് വിശേഷിപ്പിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗഹ് ലോട്ട് തുറന്നടിച്ചിരുന്നു.
വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗെഹലോട്ട് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് പ്രവേശിക്കും. ഗെഹലോട്ടും പൈലറ്റും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരേ വേദിയിലെത്തിയത് പാര്‍ട്ടി അണികളില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ ഏകോപനം സംബന്ധിച്ച് ആലോചിക്കുന്നതിന് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
യോഗത്തിനെത്തിയ ഗെഹലോട്ടും പൈലറ്റും കെകൂപ്പി പരസ്പരം അഭിവാദ്യം ചെയ്തു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പാര്‍ട്ടിയിലെ തര്‍ക്കം ഭാരത് ജോഡോ യാത്രയെ ബാധിക്കുന്നത് ഒഴിവാക്കാനാണ് അനുരഞ്ജന ശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം കെ സി വേണുഗോപാലിനെ രാജസ്ഥാനിലേക്കയച്ചത്