Timely news thodupuzha

logo

ചൈനയിൽ വീണ്ടും രൂക്ഷ കൊ​വി​ഡ് വ്യാപനം; ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ; ആശങ്ക

ബീ​ജി​ങ്: കൊ​വി​ഡ് 19 തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈ​ന​യി​ൽ വീ​ണ്ടും രൂക്ഷ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബര്‍ 6 മുതലാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് മാ​റി​യി​ട്ടി​ല്ല മ​ഹാ​മാ​രി​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന. ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന സീ​റോ കൊ​വി​ഡ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ഡൗ​ണു​ക​ളും ക്വാ​റ​ന്‍റൈ​നു​ക​ളും കൂ​ട്ട പ​രി​ശോ​ധ​ന​യും പ​തി​വാ​ണ് ചൈ​ന​യി​ൽ. ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങ്ങും ലോ​ക്ഡൗ​ണി​നു കീ​ഴി​ലാ​ണ്. 

Leave a Comment

Your email address will not be published. Required fields are marked *