ന്യൂഡൽഹി: ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ലാണ് കുതിച്ചുയർന്നത്. ഒരാഴ്ചയ്ക്കിടെ പറക്കുന്ന രണ്ടാമത്തെ ദൗത്യവും വിജയ കണ്ടു.
ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17-ാം മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത.