കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സിസ തോമസിന്‍റെ യോഗ്യതയിൽ തർക്കമില്ല.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നഭിപ്രായപ്പെട്ട കോടതി ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.