കഞ്ഞിക്കുഴി സെൻ്റ്.തോമസ് കുരിശുമല, മീനൊളിയാൻ പാറ റോഡ് നിർമ്മാണം പൂർത്തിയാക്കണം; ടോമി ടി തീവള്ളി
ഇടുക്കി: അരനൂറ്റാണ്ട് പിന്നിട്ട ഗ്രാമീണ മേഖലയിലെ റോഡ് നിർമ്മാണം പൂർത്തിയായില്ലെന്ന് ആക്ഷേപം. കഞ്ഞിക്കുഴി സെൻ്റ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോ പടി, വഞ്ചിക്കൽ, മീനൊളിയാൻ പാറ റോഡ് നിർമ്മാണമാണ് അരനൂറ്റാണ്ടായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത്. സർക്കാരിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി വിവിധ ഏജൻസികൾ മുഖാന്തരം റോഡ് നിർമ്മാണത്തിൽ ടാറിങ്ങും കോൺക്രീറ്റും 70% ഓളം പൂർത്തിയായി. ബാക്കിയുള്ള 30% ആണ് ഇപ്പോഴും പൂർത്തിയാകാത്തത്. ഗ്രാമീണ മേഖലയായ സെൻറ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോപ്പടി, വഞ്ചിക്കൽ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപകാരമാണ്













































