Timely news thodupuzha

logo

ആരോഗ്യം, വൃദ്ധജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ; ഇടവെട്ടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം

തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിൻറെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് അവതരിപ്പിച്ചു. ആകെ വരവ് 14,98,96,303/- രൂപയും ആകെ ചെലവ് 14,70,95,000/- രൂപയും നീക്കി ബാക്കി 28,01,303/- രൂപയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതി, കാർഷിക മേഖല, ആരോഗ്യം, കുട്ടികളുടെ വികസനം, വൃദ്ധജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൌഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മാർട്ടിൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ആരോഗ്യ/ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ബിജു, വാർഡ് മെമ്പർമാർമാരായ സുജാത ശിവൻനായർ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, സൂസി റോയി, എ.കെ.സുഭാഷ്കുമാർ, അഡ്വ അജ്മൽഖാൻ അസീസ്, അസീസ് ഇല്ലിക്കൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ബാസ് വടക്കേൽ, ഉദ്യോഗസ്ഥരായ സബിത.എസ്, ഷാഹിന, ജയ്സൺ.ജെ, നവാസ്, അമീന.പി.എ, മുഹമ്മദ് ഷിബിലി, രൂപേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സറീന.പി.എ നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *