Timely news thodupuzha

logo

പഠനത്തോടൊപ്പം തൊഴിൽ; വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: പഠനത്തോടൊപ്പം കുട്ടികൾക്ക് താൽപര്യമുള്ള തൊഴിൽ മേഖലയിൽ നൈപുണ്യ പരിശീലനം ഉറപ്പുവരുത്തുന്ന വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള സ്‌കിൽ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു എന്നതാണ് വി. എച്ച്. എസ്‌. സി. പഠനത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് നടപ്പിലാക്കുന്നത് വി. എച്ച്. എസ്. സിയുടെ നേതൃത്വത്തിലാണ്.

നാല് വിഭാഗങ്ങളിലായി 21 സെക്ടറുകളിൽ 48 തൊഴിൽ നൈപുണ്യ കോഴ്സുകളാണ് വി. എച്ച്. എസ് സിയിൽ ഉളളത്.ആധുനിക തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് കോഴ്സുകളിൽ തുടർച്ചയായ നവീകരണം ഉറപ്പാക്കുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള വൊക്കേഷണൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ്‌ ദേശിയ തൊഴിൽ നൈപുണ്യ പഠനം നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം വൊക്കേഷണൽ വിഷയങ്ങൾക്ക്‌ 96.73 ശതമാനം കുട്ടികളാണ് സ്കിൽ സർട്ടിഫിക്കറ്റിന് അർഹത നേടിയത്. സംരംഭകത്വ വികസനം കൂടി ഒരു വിഷയമായി പഠിക്കുന്നതിനാൽ സ്വയംതൊഴിൽ കണ്ടെത്താനും വി. എച്ച്. എസ്‌. എസി പഠനം സഹായിക്കുന്നു.

ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവ നിർബന്ധിത പഠന വിഷയമായ എഞ്ചിനീയറിംഗ് ഗ്രൂപ്പും, ഫിസിക്സ്‌ , കെമിസ്ട്രി, ബയോളജി എന്നിവയടങ്ങിയ അഗ്രികൾച്ചർ, പാരമെഡിക്കൽ ഗ്രൂപ്പും, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ ഉൾപ്പെട്ട മൂന്നാം ഗ്രൂപ്പും, കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെട്ട നാലാം ഗ്രൂപ്പും ആണ് വി. എച്ച്. എസ്. സിയിൽ ഉള്ളത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള തുടർ പഠന സാധ്യതകൾ എല്ലാം തന്നെ വി. എച്ച്. എസ്. എസി കുട്ടികൾക്കും ലഭിക്കും. കൂടാതെ തൊഴിൽ നൈപുണ്യ പഠനം ഒരു വിഷയമായി പഠിക്കുന്നതിനാൽ നിരവധി പ്രൊഫഷണൽ കോഴ്സുകളിലേക്ക് മുൻഗണനയും ലഭിക്കും.

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഓൺ ദി ജോബ് ട്രെയിനിങ്, തൊഴിൽ നൈപുണ്യ പ്രദർശന മത്സരമായ സ്കിൽ എക്സ്പ്പോ, സ്കിൽ മത്സരങ്ങൾ, നൂതനാശയങ്ങളുടെ പ്രദർശനങ്ങൾ, തൊഴിൽശാലകളിലെ വിദഗ്ദർ നയിക്കുന്ന എക്സ്പേർട്ട് ഇന്ററാക്ഷനുകൾ ,ജോബ് ഫെയറുകൾ തുടങ്ങിയവ വി. എച്ച്. എസ്. സിയുടെ ഭാഗമാണ്.കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ, സ്വഭാവരൂപീകരണത്തിനായി നാഷണൽ സർവീസ് സ്കീം, ഇ ഡി ക്ലബ്‌ എന്നിവയും വി. എച്ച്. എസ്. എസി വിദ്യാർത്ഥികൾക്ക് സ്വന്തമാണ്. തൊഴിൽ നേടുന്നതിനൊപ്പം സ്വാഭാവ രൂപീകരണംകൂടി വി. എച്ച്. എസ്. എസി പഠനം ലക്ഷ്യം വയ്ക്കുന്നു. എകീകരണത്തിലൂടെ ഹയർ സെക്കൻഡറി മേഖലയിലാകെ തൊഴിൽ നൈപുണ്യ പഠനം നടപ്പിലാകുന്നതിന് മുന്നോടിയായി 2023-ൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സ്കിൽഡ് വർക്കർ വിഭാഗത്തിൽ തൊഴിലെടുക്കുന്ന മലയാളികൾ ഇല്ലാത്ത ലോകരാജ്യങ്ങൾ തന്നെ കുറവായിരിക്കും. അന്താരാഷ്ട്രതലത്തിലും നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തിലും പ്രധാന്യമുള്ള സ്കിൽ കോഴ്സുകൾ കണ്ടെത്തി നടപ്പിലാക്കുന്നതിലൂടെ പുതുതലമുറയ്ക്ക് ശോഭനമായ ഭാവിതന്നെയാണ് വി. എച്ച്. എസ്‌. സി പഠനം ഉറപ്പ് നൽകുന്നത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി അപേക്ഷ : അവസാന തീയതി മെയ് 25ന് ഇടുക്കിയിൽ 16 സ്‌കൂളുകൾ ഹയർ സെക്കണ്ടറി(വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. vhseportal.lerala.gov.in – വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ(admission.dge.kerala.gov.in ) ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്(NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. അപേക്ഷാ സമർപ്പണത്തിനും സംശയനിവാരണത്തിനും ഹെൽപ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്. അവസാന തീയതി മെയ് 25.

ഗവ. വിഎച്ച്എസ്എസ് രാജകുമാരി,ഗവ. വിഎച്ച്എസ്എസ് ദേവിയാര്‍ കോളനി,ഗവ. വിഎച്ച്എസ്എസ് നെടുങ്കണ്ടം,ഗവ. വിഎച്ച്എസ്എസ് മൂലമറ്റം,ഗവ. വിഎച്ച്എസ്എസ് വാഴത്തോപ്പ്,ഗവ. വിഎച്ച്എസ്എസ് മൂന്നാര്‍,ഗവ. വിഎച്ച്എസ്എസ് മണിയാറന്‍കുടി,ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി,ഗവ. വിഎച്ച്എസ്എസ് തൊടുപുഴ,ഗവ. വിഎച്ച്എസ്എസ് കുമളി,ഗവ. വിഎച്ച്എസ്എസ് തട്ടക്കുഴ, എസ്എന്‍ഡിപി വിഎച്ച്എസ്എസ് അടിമാലി ,എസ്എന്‍ വിഎച്ച്എസ്എസ് കഞ്ഞിക്കുഴി,എസ്എന്‍എം വിഎച്ച്എസ്എസ് വണ്ണപ്പുറം,സികെ വിഎച്ച്എസ്എസ് വെളളിയാമറ്റം,എംബി വിഎച്ച്എസ്എസ് സേനാപതി, ഉടുമ്പഞ്ചോല എന്നിങ്ങനെ 16 വിഎച്ച്എസ്എസ് സ്‌കൂളുകളാണ് സർക്കാർ , എയ്‌ഡഡ്‌ മേഖലകളിലായി ഇടുക്കി ജില്ലയിലുള്ളത്.

പ്രസ്തുത സ്‌കൂളുകളിൽ ലഭ്യമാകുന്ന കോഴ്‌സുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക് പേജിൽ ലഭ്യമാണ്.

ഗവ. വിഎച്ച്എസ്എസ് രാജകുമാരി(Four Wheeler Service Technician,Electric Domestic Solutions,Distribution Network Helper,Field Technician Air Conditioner),ഗവ. വിഎച്ച്എസ്എസ് ദേവിയാര്‍ കോളനി(BusinessCorrespondent Facilitator,AccountsAssistant),ഗവ. വിഎച്ച്എസ്എസ് നെടുങ്കണ്ടം(Optical Fiber Technician,Field Technician Computing & Peripherals),ഗവ. വിഎച്ച്എസ്എസ് മൂലമറ്റം(Web Developer,Lab Technician Research & Quality Control,Dietetic Aide),ഗവ. വിഎച്ച്എസ്എസ് വാഴത്തോപ്പ്(Organic Grower, AccountsAssistant),ഗവ. വിഎച്ച്എസ്എസ് മൂന്നാര്‍(Micro Irrigation Technician,Floriculturist),ഗവ. വിഎച്ച്എസ്എസ് മണിയാറന്‍കുടി(Micro Irrigation Technician,Organic Grower),ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി(Plumber General,Domestic Data Entry Operator),ഗവ. വിഎച്ച്എസ്എസ് തൊടുപുഴ(Field Technician Computing & Peripherals,Floriculturist,Interior Landscaper,Gardner,Dairy Farmer Entrepreneur),ഗവ. വിഎച്ച്എസ്എസ് കുമളി(Micro IrrigationTechnician,Organic Grower),ഗവ. വിഎച്ച്എസ്എസ് തട്ടക്കുഴ(Interior Landscaper,Dairy Farmer Entrepreneur).

Leave a Comment

Your email address will not be published. Required fields are marked *