അടൂർ: ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി. മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിലാണ് മണക്കാല സ്വദേശി ഗോവിന്ദനെ(60) കാണാതായത്.
കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു.ട
ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്തത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഗോവിന്ദനെ കണ്ടെത്താനായില്ല.
മഴയും, വെളിച്ചക്കുറവും മൂലം തികളാഴ്ച തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അഗ്നി രക്ഷാസേനയെത്തി തെരച്ചിൽ ആരംഭിച്ചു.