Timely news thodupuzha

logo

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു

ഇടുക്കി:ചിന്നക്കനാലിൽ അരിക്കൊമ്പൻ്റെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയിലെ  കുടുംബങ്ങളെ ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി സന്ദർശിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോട് കൂടിയാണ് എൻ.ഹരിയും സംഘവും സ്ഥലം സന്ദർശിച്ചത്.

ആനയിറങ്കൽ ഡാമിന് 

ചുറ്റപ്പെട്ട പ്രദേശങ്ങളിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ മരണവാറണ്ടുമായി കഴിയുന്നവരാണ്. പ്രായമായവരും കുട്ടികളും രോഗികളുമടക്കം നൂറുകണക്കിന് ആളുകൾ ഏതു നിമിഷവും കടന്നു വരാവുന്ന ആളെ കൊല്ലിയായ അരിക്കൊമ്പനെയും ചക്കകൊമ്പനെയു മൊക്കെ ഭയന്നാണ് ഓരോ രാത്രിയും തള്ളി നീക്കുന്നത്.ഇത് കണ്ടിട്ട് വളരെയധികം വിഷമം ഉണ്ടാക്കിയെന്ന് എൻ.ഹരി പറഞ്ഞു.

നൂറു കണക്കിന് കുടുംബങ്ങൾ ഉണ്ടായിരുന്ന കോളനിയിൽ ഇപ്പൊൾ മുപ്പത്തഞ്ച് കുടുംബങ്ങൾ മാത്രമാണ് ഉള്ളത്.കോളനിയിൽ മാത്രം ആറോളം ആളുകൾക്ക് അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. മുപ്പതോളം വീടുകൾ ആനയുടെ ആക്രമണത്തിൽ തകർന്നു. നിരവധി വളർത്തു മൃഗങ്ങളും കൊല്ലപ്പെട്ടു. പാവപ്പെട്ട നിരവധി കുടുംബങ്ങളുടെ കൃഷിസ്ഥലങ്ങൾ നശിച്ചു. കിടങ്ങുകൾ കുഴിച്ച് പ്രതിരോധിച്ചിട്ട് പോലും ആനയുടെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നില്ല.

എ കെ ആൻ്റണിയുടെ ഭരണകാലത്താണ് ഭൂരഹിതരായവർക്ക് ചിന്നക്കനാലിൽ ഭൂമി അനുവദിച്ചത്. അന്നത്തെ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇതിനെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടും അന്നത്തെ യുഡിഎഫ്  സർക്കാരിൻ്റെ തെറ്റായ തീരുമാനമാണ് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിൽ ഭൂരഹിതരായവർക്കും വനവാസികൾക്കും ഇവിടെ ഭൂമിയനുവദിച്ചതെന്ന് 

ഹരി പറഞ്ഞു.അന്ന് കളക്ടർ നാലു റിപ്പോർട്ട് കൊടുത്തിരുന്നു.അതിനെയൊക്കെ മറികടന്നാണ് ഇവിടെ ഭൂമി

അനുവദിച്ചത്.മൃഗങ്ങളുടെ ആവാസ സ്ഥലത്തേക്ക് മനുഷ്യർക്ക് വീടു വയ്ക്കുവാൻ ഭൂമി അനുവദിച്ചതാണ് പ്രശ്നമായത്.ആന മാത്രമല്ല കാട്ടു പോത്ത് തുടങ്ങി പല വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ ഉണ്ടാവാറുണ്ട്.ഇവിടെ മാത്രമല്ല ഇങ്ങനെ വേറെയും സ്ഥലങ്ങൾ ധാരാളമുണ്ട്.ഭൂരഹിതർക്ക് ഭൂമി കൊടുക്കക തന്നെ വേണം.ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും സ്വന്തമായി ഭൂമി ഇല്ലാത്തവരുണ്ട്.അവർക്കൊക്കെ വീടു വയ്ക്കുവാൻ ഭൂമി കൊടുക്കണം.പക്ഷെ കൊടുക്കുന്ന സമയത്ത് അവരുടെ ജീവൻ അപകടത്തിലാവുന്ന ഇത്തരം സ്ഥലങ്ങളല്ല കൊടുക്കേണ്ടത്.മറിച്ച് പാട്ട കൃഷി കഴിഞ്ഞിട്ട് തിരിച്ചു പിടിക്കേണ്ടതായ നിരവധി എസ്റ്റേറ്റുകളും,സ്ഥലങ്ങളും കിടക്കുകയാണ്.അത്‌ തിരിച്ചു പിടിച്ച് അർഹതപ്പെട്ടവർക്ക് കൊടുക്കണമെന്നും എൻ.ഹരി പറഞ്ഞു.

മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ മേശപ്പുറത്ത് ചിന്നക്കനാലിലെ ജനങ്ങളുടെ ജീവൽ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പല സംഘടനകളും കൊടുത്തിട്ടും, ഇവരൊക്കെ ഇവിടുത്തെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.അടിയന്തിരമായി അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചിന്നക്കനാലിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് താനും ആവശ്യപ്പെടുകയാണെന്ന് എൻ.ഹരി പറഞ്ഞു.

എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയാനാണ് താൻ എത്തിച്ചേർന്നതെന്നും വന്നപ്പോഴാണ് ഞെട്ടിക്കുന്ന ഈ കാര്യങ്ങൾ അറിയാൻ സാധിച്ചതെന്നും ഹരി പറഞ്ഞു.

ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ സുരേഷ്, ജില്ലാ സെൽ കോ.ഓർഡിനേറ്റർ സോജൻ ജോസഫ്, സിബി ചിന്നക്കനാൽ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *