Timely news thodupuzha

logo

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 

കേരള സംസ്ഥാന യുവജനക്ഷേമബോർഡ്‌ ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യ യിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചു. ട്രെക്കിങ് പരിപാടി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ്‌ കാല സൂര്യനെല്ലിയിൽ ബേസ് ക്യാമ്പിൽ വെച്ച് ഫ്ലാഗ് ഓഫ്‌ ചെയ്തു.സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത

35 യുവതീ യുവാക്കളാണ് ട്രെക്കിങ്ങിൽ പങ്കെടുത്തത്. 12 കിലോമീറ്ററോളം അതിദുർഘടമായ പാതയിലൂടെ ഉള്ള ഓഫ്‌ റോഡ് ജീപ്പ് സഫാരി, ടെന്റ് ക്യാമ്പിങ്, സൂര്യോദയ-അസ്തമന ദർശനം,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടങ്ങൾ തുടങ്ങിയ ദൃശ്യ മനോഹരമായ കാഴ്ചകൾ, വെള്ളച്ചാട്ടം തുടങ്ങിയവ ആസ്വദിച്ച സംഘത്തിനു റോപ്പ് അഡ്വഞ്ചർ ഇനങ്ങളിൽ പരിശീലനം നൽകി. വന്യജീവിബോധവത്കരണത്തെ കുറിച്ചും കൊളുക്കുമലയുടെ ജൈവവൈവിധ്യത്തെ കുറിച്ചു  ആർ. മോഹൻ ക്ലാസ്സ്‌ നൽകി. കൂടാതെ,വിവിധ സാംസ്കാരിക വൈജ്ഞാനിക പരിപാടികളും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *