Timely news thodupuzha

logo

കേരളത്തിലെ ട്രെയിൻ ഗതാഗത്തിൽ ഇന്നും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. രണ്ടു സർവ്വീസുകൾ വെട്ടിച്ചുരുക്കി.

റദ്ദാക്കിയ ട്രെയിനുകൾ – ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201), നിലമ്പൂർ റോഡ്- ഷൊർണൂർ ജംഗ്ക്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ്(06466), മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ്(16344), ഷൊർണൂർ ജംഗ്ക്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്പ്രസ്(06467), നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്(16350).

വെട്ടിച്ചുരുക്കിയ സർവ്വീസുകൾ – ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്(16128) എറണാകുളത്ത് നിന്നും പുറപ്പെടും, കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ്(16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *