തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് 2024 – 2025 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.
യോഗ്യത, എസ്.എസ്.എൽ.സി/തത്തുല്യം. അപേക്ഷ സമർപ്പിക്കുന്നതിനും വിശുദ്ധ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: http://www.polyadmission.org/gci. ഫോൺ: 0485 2564709, 9495018639. പോത്താനിക്കാട് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഇംഗ്ലീഷ് വേർഡ് പ്രൊസസിംഗ്, മലയാളം വേർഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് എന്നിവ യിൽ ഹയർ ഗ്രേഡും, മലയാളം ഷോർട്ട്ഹാൻഡ്, ഹിന്ദി ടൈപ്പ്റൈറ്റിംഗ് എന്നിവയിൽ ലോവർ ഗ്രേഡും, ഡി.ടി.പി. ഇംഗ്ലീഷ് & മലയാളം, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (Tally), Python പ്രോഗ്രാമിംഗ് എന്നിവ കൂടാതെ ആധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടുത്തി ഡാറ്റാ എൻട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് കറസ്പോണ്ടൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ച് പരിഷ്‌ക്കരിച്ച സിലബസ്സാണ് ഈ കോഴ്‌സിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
പരിഷ്കരിച്ച സിലബസിൽ പ്രാക്‌ടിക്കൽ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വളരെ കുറഞ്ഞ ഫീസിൽ ഏതു സാധാരണക്കാർക്കും പഠിക്കാൻ സാധിക്കുന്ന ഈ കോഴ്സ് സ്വകാര്യമേഖലയിലെ ഓഫീസുമായി ബന്ധപ്പെട്ട് വരുന്ന നിരവധി തസ്‌തികകളിലേക്കുള്ള യോഗ്യതയാണ്(ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡി.ടി.പി. ഓപ്പറേറ്റർ, പേ റോൾ പ്രിപ്പറേഷൻ, അക്കൗണ്ടന്റ്റ്, ടൈപ്പിസ്റ്റ്, കർക്ക് തുടങ്ങിയ തസ്‌തികൾ).
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര – സംസ്ഥാന സർക്കാർ മേഖലയിലും പൊതുമേഖല സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും കമ്പ്യൂട്ടർ അസിസ്റ്റന്റ്(പി.എസ്.സി, സെക്രട്ടറിയേറ്റ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, വിവിധ സർവ്വകലാശാലകൾ), പേഴ്സണൽ അസിസ്റ്റൻ്റ്, പേഴ്സണൽ സെക്രട്ടറി, റിപ്പോർട്ടർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, എൽ.ഡി ടൈപ്പിസ്റ്റ്, ക്ലർക്ക് ടൈപ്പിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡി.റ്റി.പി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ തൊഴിലവസരങ്ങൾ ഉണ്ട്.