തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ എൺപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ പാർട്ടി നേതാക്കൾ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ്റെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഭവനത്തിൽ എത്തി ജന്മദിന ആശംസകൾ നേർന്നു.
പാർട്ടി ഹൈപവ്വർ കമ്മിറ്റി അംഗം സേവി കുരിശുവീട്ടിൽ ,യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു വറവുങ്കൽ, വഴിത്തല സഹകരണ ബാങ്ക് പ്രസിഡൻ്റും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ക്ലമൻ്റ് ഇമ്മാനുവേൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോബി പൊന്നാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനോയ് മുണ്ടയ്ക്കമറ്റം, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജെയ്സ് ജോൺ ,കേരള കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഉണ്ണി വടുതല, ജോൺ ആക്രാന്തിരി , സുധീഷ് കൈമൾ, ഷാജി അറയ്ക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാർട്ടി ചെയർമാൻ പി ജെ ജോസഫ് ജന്മദിന ആഘോഷ കേക്ക് മുറിച്ചു.
യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജോബി തീക്കുഴിവേലിൽ, ബിനു ലോറൻസ് രഞ്ജിത്ത് മനപ്പുറത്ത്, ജെൻസ് നിരപ്പേൽ, സ്മിനു പുളിക്കൽ എന്നിവരും ജന്മദിനാശംസകൾ നേർന്നു.