Timely news thodupuzha

logo

അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ്

കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ മുഴുവൻ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി വിവരം. അവസാന സിഗ്നൽ ലഭിച്ചപ്പോൾ കൊമ്പൻ ചുരുളിക്ക് സമീപമാണുള്ളത്. ജനവാസ മേഖലയ്ക്ക് 200 മീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. തമിഴ്‌നാട് സംഘം ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്.

ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഒന്നര കി.മി മാത്രം അടുത്തായി മേഘമലയുടെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. ജനവാസ മേഘലയിലേക്ക് വീണ്ടും എത്തിയാൽ മാത്രം മയക്കുവെടിവച്ചാൽ മതിയെന്നാണ് തീരുമാനം.

ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോ എന്നതറിയാൻ സംഘം ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്. മയക്കുവെടിവച്ച ശേഷം വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകാനായി 3 കുങ്കിയാനകളും കമ്പത്ത് ഇപ്പോഴും തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *