Timely news thodupuzha

logo

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെ അനുമതി വാങ്ങാതെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പിഴ കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരം

കരിമണ്ണൂർ: ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഒരു കെട്ടിടത്തിൻറെ വസ്തുനികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൻറെ തറ വിസ്തീർണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരവും ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുക.

അറിയിപ്പ് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയവരെ 30-ാം തീയതിവരെ പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 9ബി ഫോമിൽ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായോ നേരിട്ടോ അറിയിക്കാവുന്നതാണ്. കെട്ടിടത്തിൻറെ വിവരങ്ങൾ സംബന്ധിച്ച് സംശയമുള്ള കെട്ടിട ഉടമകൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *