Timely news thodupuzha

logo

സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിൻറ് ഡയറക്‌ടർ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിൻറ് ഡയറക്‌ടറും സ്കൂൾ യുവജനോത്സവത്തിൻറെ ആസൂത്രികനുംമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. ആരോഗ്യപരമായ അവശതകളെ തുടർന്ന് ആശുപത്രി ചികിത്സയിലായിരുന്നു. കുറച്ച് ദിവസം മുമ്പ് തിരികെ ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലുള്ള വീട്ടിലെത്തിയതാണ്. എന്നാൽ വീണ്ടും നില ​ഗുരുതരമായവുകയും മരണമടയുകയുമായിരുന്നു.

ജോലിയിൽ നിന്നും വിരമിച്ച ശേഷം അദേദഹത്തിന് സർക്കാർ ഉന്നതപദവികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അതെല്ലാം നിരസിക്കുകയും ലളിത ജീവിതം തിരഞ്ഞെടുത്ത് മുന്നോട്ടു പോകുകയുമായിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ(1957) മലപ്പുറം ജില്ലയിലെ മൂക്കുതലയിലുള്ള തന്റെ സ്കൂൾ അദ്ദേഹം ഒരു രൂപയ്ക്ക് സർക്കാരിന് നൽകി മാതൃകയായിട്ടുണ്ട്. ഈ വലിയ ജീവിത കാലയളവിനിടയിൽ 30 തവണ ഹിമാലയ യാത്രകൾ നടത്തിയും പി.ചിത്രൻ.നമ്പൂതിരിപ്പാട് ശ്രദ്ധേയനായി.

Leave a Comment

Your email address will not be published. Required fields are marked *