ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായാണ് നിയമനം. കോൺഗ്രസ് സോഡ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആൻറണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വെെസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.