Timely news thodupuzha

logo

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്ത്‌ അറസ്റ്റിൽ

കോഴിക്കോട്‌: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ സുഹൃത്ത്‌ അറസ്റ്റിൽ.

കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി.അഫ്‌സീനയെ(29) ആണ് ടൗൺ പൊലീസ് അസിസ്റ്റന്റ് കമീഷണർ പി.ബിജുരാജ് അറസ്റ്റു ചെയ്‌തത്‌. 2023 മാർച്ച് ആദ്യമാണ്‌ കണ്ണൂരിൽ ജോലി ചെയ്‌യുന്ന കോട്ടയം സ്വദേശിനിയെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ചത്‌. ‌

സൗഹൃദമുണ്ടാക്കിയ ശേഷം അഫ്‌സീനയാണ്‌ സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചത്‌. കൂട്ടബലാത്സംഗത്തിന്‌ സഹായിച്ച അഫ്‌സീന പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ്‌ പീഡിപ്പിച്ചവരെയും ഭീഷണിപ്പെടുത്തി.

അതിൽ വഴങ്ങാതായതോടെ പരാതിക്കാരിയെക്കൂട്ടി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്‌തലവി എന്നിവരെ അന്വേഷക സംഘം കർണാടകയിലെ കുടകിലെ റിസോർട്ടിൽ നിന്ന്‌ നേരത്തെ അറസ്റ്റ്ചെയ്‌തിരുന്നു. ‌
അവർക്ക് സഹായംചെയ്‌ത അഫ്‌സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്‌തു.

സബ് ഇൻസ്പെക്‌ടർ സാബുനാഥ്, അസി.സബ് ഇൻസ്പെക്‌ട‌ർമാരായ കെ.കെ.ബിജുമോഹൻ, കെ.പി.ദീപ്‌തിഷ്, അസി.കമീഷണറുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *