Timely news thodupuzha

logo

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സി.പി.ഒ കെ.എസ് ജോസഫിനെതിരെയാണ് നടപടി.

വലിയ ചുടുകാടിന് സമീപമുള്ള അഹാലനെന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മന് ഭക്ഷ്യവിഷബാധ ഏറ്റുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവ സമയത്ത് ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

Leave a Comment

Your email address will not be published. Required fields are marked *