Timely news thodupuzha

logo

കേരള സർവകലാശാലയിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയത് 160 വിദേശ വിദ്യാർഥികൾ

തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തിരികെ പോകുന്ന വിദേശ വിദ്യാർഥികൾക്ക്‌ യാത്രയയപ്പ്‌ നൽകി കേരള സർവകലാശാല. 33 രാജ്യങ്ങളിൽ നിന്നായി 160 ഓളം വിദ്യാർഥികൾ കേരള സർവകലാശാലയിൽ പഠിക്കുന്നുണ്ട്‌. 17 വിദ്യാർഥികൾക്കാണ്‌ യാത്രയയപ്പ്‌ നൽകിയത്‌.

15 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യെമൻ, ഈജിപ്‌ത്, സിറിയ, ജോർദാൻ, പലസ്‌തീൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ബംഗ്ലാദേശ്, തജ്‌ക്കിസ്ഥാൻ, കൊളംബിയ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഉണ്ട്.

കഴിഞ്ഞ മൂന്ന്‌ വർഷത്തിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്‌ (ഐസിസിആർ) പോർട്ടലിലൂടെ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച സർവകലാശാല കൂടിയാണ്‌ കേരളം. 2021–-22 അധ്യയന വർഷത്തിൽ, 35 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 1100 വിദ്യാർഥികളിൽനിന്ന് സർവകലാശാലയ്ക്ക് അപേക്ഷ ലഭിച്ചു.

ഇതിൽ 49 പേർക്ക് ഐസിസിആർ സ്കോളർഷിപ് ലഭിച്ചു. 2022-23ൽ ഏകദേശം 1400 അപേക്ഷ ലഭിച്ചു, കൂടാതെ 49 വിദ്യാർഥികളെ സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തു. 2023–-24ൽ ലഭിച്ച 1600 അപേക്ഷകരിൽ 78 വിദ്യാർഥികൾക്കും സ്കോളർഷിപ് നൽകി.

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, സിൻഡിക്കറ്റംഗങ്ങളായ ഡോ. കെ ജി ഗോപ്ചന്ദ്രൻ, ഡോ.രാധാമണി, സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ് ഡയറക്ടർ പ്രൊഫ.സാബു ജോസഫ്, രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *