ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളെജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർകൂടി മരിച്ചതോടെയാണ് മരണസംഖ്യ 61 ആയി ഉയർന്നത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.