Timely news thodupuzha

logo

തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻ പുഴ മൈനാവളവിൽ തിങ്കൾ രാവിലെയാണ് നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.

പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ ക്ഷീര കർഷകരാണ് പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടത്. പ്രദേശത്ത് പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *