തിരുവനന്തപുരം: വിദേശ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്.
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. മുൻകൂട്ടി അറിയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടക്കം. മേയ് 19നു രാത്രി തിരിച്ചെത്തും എന്നായിരുന്നു അറിയിച്ചിരുന്നത്.
നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് മടക്കം. മെയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.