Timely news thodupuzha

logo

ഭക്തജനസാഗരത്തിലാഴ്ന്ന് പൂണ്യപൂങ്കാവനം

സന്നിധാനം: അയ്യന്റെ പുണ്യപൂങ്കാവനം ഭക്തജനസാഗരത്തില്‍ നിറയുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണ്ണ സജ്ജം. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരിയും തയ്യാര്‍.

മലകയറ്റവും അയ്യപ്പദര്‍ശനവും സുരക്ഷയോടെ സുഖകരം. വെര്‍ച്വല്‍ ക്യൂ വഴി രാത്രി എട്ട് മണി വരെ 62,094 പേര്‍ സന്നിധാനത്തെത്തി. അയ്യന്റെ പുണ്യപൂങ്കാവനം ഭക്തജനസാഗരത്തില്‍ നിറയുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണ്ണ സജ്ജം. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരിയും തയ്യാര്‍. നടപ്പന്തലില്‍ ആറ് വരികളിലായാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ഇത് വഴി സുരക്ഷയോടെ ഘട്ടം ഘട്ടമായാണ് പതിനെട്ടാം പടിയിലേക്ക് ആലിന്‍ചുവട്ടിലൂടെ കടത്തിവിടുന്നത്.

പുല്ല്‌മേട് വഴി വരുന്ന ഭക്തരെ ഓഡിറ്റോറിയത്തിനോട് ചേര്‍ന്ന് ക്രമീകരിച്ച പാതിയിലൂടെ ടോക്കണ്‍ അടിസ്ഥാനത്തില്‍ കടത്തിവിടുന്നു. നടപ്പന്തലില്‍ വിവിധ പോയിന്റുകളിലായി തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുണ്യ ഭൂമിയില്‍ എത്തുന്ന എല്ലാവര്‍ക്കും ദാഹമകറ്റാന്‍ ചുക്ക് വെള്ളവും സദാ സജ്ജം.

Leave a Comment

Your email address will not be published. Required fields are marked *