Timely news thodupuzha

logo

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യു.ഡി.എഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചു.

എൽ.ഡി.എഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു.

ആം ആദ്മി പാർട്ടിയും എസ്‌.ഡി.പി.ഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് 4 സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.

എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസിന് ജയം. വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യു.ഡി.എഫിലെ ബിനിത പീറ്റർ വിജയിച്ചു.

പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു. കോഴിക്കോട് ജില്ലയിൽ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് നേട്ടം.

വില്യാപ്പള്ളി പഞ്ചായത്ത് 16ആം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യു.ഡി.എഫ് സിറ്റിങ്ങ് സീറ്റ് നിലനിർത്തി.

നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല. തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സി.പി.എമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബി.ജെ.പിയുടെ അർച്ചന 173 വോട്ടുകൾക്കാണ് വിജയിച്ചത്.

അതേസമയം, ഈരാറ്റുപേട്ട നഗരസഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് വിജയം. 366 വോട്ടുകളാണ് എസ്.ഡി.പി.ഐ നേടിയത്. യുഡിഎഫ് 322 വോട്ടും എൽ.ഡി.എഫ് 236 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ സിറ്റിങ്ങ് സീറ്റാണ് കുറ്റിമരം പറമ്പ് ഡിവിഷൻ.

Leave a Comment

Your email address will not be published. Required fields are marked *