Timely news thodupuzha

logo

ആറു വയസ്സുകാരിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പീരുമേട്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിലെ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറു വയസ്സുള്ള പിഞ്ചോമനക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീരുമേട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പീരുമാട് മണ്ഡലം പ്രസിഡണ്ട് കാജാ പാമ്പനാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം എം ഷാഹുൽ ഹമീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം, നിക്സൺ ജോർജ്, കെ രാജൻ, മനോജ് രാജൻ, അമൽ ജോസഫ്, രാജു കുടമാളൂർ, സാലമ വർഗീസ്, കണ്ണൻ, വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *