Timely news thodupuzha

logo

64കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് നഗ്നയാക്കി റോഡിലുപേക്ഷിച്ചു; യുവാവ് പോലീസ് പിടിയിൽ

മുംബൈ: 64കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നയാക്കി റോഡിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിയായ ഉമേഷ് ഥോക് (38) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ മാൻഖുർദിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മത്സ്യവിൽപ്പനക്കാരിയായ സ്ത്രീ രാത്രി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഉപദ്രവമുണ്ടായത്.

രാത്രി വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഉമേഷ് സ്ത്രീയെ ഓട്ടോയിൽ കയറ്റുകയായിരുന്നു. ഉമേഷിനെ നേരത്തെ പരിചയമുള്ളതിനാൽ യുവതി ഓട്ടോയിൽ ക‍യറി.

ഓട്ടോ ഉമേഷിന്‍റെ വീടിനരികിലെത്തിയപ്പോൾ പ്രതി അവിടെ ഇറങ്ങുകയും സ്ത്രീയോടും ഒപ്പമിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ തന്ത്രപൂർവ്വം ഇയാൾ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോയി.

തുടർന്ന് വീട്ടിൽ കയറിയതിനു പിന്നാലെ സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം നഗ്നയാക്കി റോഡിലുപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *