ഇടുക്കി: കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത നിവാരണ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പ് /ഓഫീസ് മേധാവികളുടെ യോഗം മെയ് 17 വെള്ളി പകൽ 11.30 ന് ചേരും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ വകുപ്പ് ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.