Timely news thodupuzha

logo

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം

തൊടുപുഴ: യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ നിന്നും എഴ് കായിക താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു.

തേവരയിൽ നടന്ന ഓൾ ഇന്ത്യാ ചാമ്പ്യൻഷിപ്പിൻ ചരിത്ര വിജയം നേടിയ എം.ജി. യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ അനീഷ് ജിജി, കിരൺ ആർ.കൃഷ്ണ, ഇൻസമാം അനസ് എന്നിവർ കളമശേരി സെന്റ് പോൾസ് കോളേജ് വിദ്യാർത്ഥികളാണ് നാലാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ചവർ.

കൊടകര സഹൃദയ കോളേജ് താരങ്ങളായ റോണി വി.ടി, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗം ജീവൻ ജോസ് കേരള യൂണിവേഴ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ച യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളായ അൻസിഫ് ഷാഹുൽ, അലൻ ആന്റണി ഇതിലുടെ ജില്ലക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് അജീവ്. പി സെക്രട്ടറി അൻവർ ഹുസൈൻ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *