Timely news thodupuzha

logo

ലോകേഷ് കനകരാജിൻറെ മാനസിക നില പരിശോധിക്കണം, ലിയോ കണ്ട പ്രേക്ഷകൻ ഹർജി നൽകി

ചെന്നൈ: ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിൻറെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി.

ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. അക്രമ-ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിൻറെ മാനസികനില പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിൻറെ അഭിഭാഷകൻ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *