Timely news thodupuzha

logo

പൊലീസ് യൂണിഫോമിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

കഴിഞ്ഞ മാസം 27ന് നാഗപട്ടണത്തു നടന്ന പടയാത്രക്കിടെയായിരുന്നു സംഭവം. സ്പെഷ്യൽ അസി. ഇൻസ്പക്‌ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഓദ്യോഗിക വേഷത്തിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തഞ്ചാവൂർ ഡി.ഐ.ജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *