Timely news thodupuzha

logo

സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു, ഇടുക്കിക്ക് മൂന്ന് സ്വർണ്ണം, മാർച്ച് പാസ്റ്റിൽ രണ്ടാമത്

മലപ്പുറം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുടെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന മൂന്നാമത് സംയുക്ത സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു.

ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 69 കായികതാരങ്ങൾ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ‍

ഇടുക്കിയിൽ വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് സെൻട്രൽ സ്കൂൾസ് മീറ്റിൽ പങ്കെടുത്തത്.

ഒന്നാം ദിവസം ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന 14 ജില്ലകളുടെ മാർച്ച് പാസ്റ്റിൽ ഇടുക്കി ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം നടന്ന പൊതു ചടങ്ങിൽ മലപ്പുറം എം.പി ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ കയ്യിൽ നിന്നും ഇടുക്കി ജില്ലാ ടീം, ട്രോഫി ഏറ്റുവാങ്ങി.

ഫാ. ഡോ. രാജേഷ് ജോർജ് സി.എം.ഐ(പ്രിൻസിപ്പൽ, വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂൾ അടിമാലി), അനിൽ കുമാർ എം(വൈസ് പ്രിൻസിപ്പാൾ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ കുമാരമംഗലം, തൊടുപുഴ) എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസ് ജെ(ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപിക, വില്ലേജ് ഇന്റർനാഷണൽ സ്കൂൾ), അഞ്ചുമോൾ(ഫിസിക്കൽ എജുക്കേഷൻ അധ്യാപിക, വിശ്വദീപ്തി പബ്ലിക് സ്കൂൾ) എന്നിവർ ചേർന്നാണ് ഇടുക്കി ജില്ലയെ നയിച്ചത്.

ഇടുക്കിയെ പ്രതിനിധീകരിച്ച് ഒമ്പത് സ്കൂളുകൾ മീറ്റിൽ അണിനിരന്നു. മാർച്ച്‌ പാസ്റ്റിൽ വിശ്വദീപ്തി പബ്ലിക് സ്കൂൾ അടിമാലി, ദ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ തൊടുപുഴ, ജയ് മാത പബ്ലിക് സ്കൂൾ മറയൂർ, സരസ്വതി വിദ്യാനികേതൻ കൊടയത്തൂർ, ജയറാണി പബ്ലിക് സ്കൂൾ തൊടുപുഴ, ഡി പോൾ പബ്ലിക് സ്കൂൾ തൊടുപുഴ, സെന്റ് പയസ് ഇംഗ്ലീഷ് സ്കൂൾ കുട്ടിക്കാനം, ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ മുട്ടം, ജവഹർ നവോദയ തുടങ്ങിയ വിദ്യാലയങ്ങൾ പങ്കെടുത്തു.

പെൺകുട്ടികളുടെ അണ്ടർ – 19, 1500 മീറ്റർ വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂളിലെ റോസ് മിസ്റ്റിക്ക ഷൈസ് ആദ്യ സ്വർണം കരസ്ഥമാക്കി.
ഇതേ സ്കൂളിലെ ലാവിഷ് ശൗധരി അണ്ടർ – 14,800 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജയ് മാതാ പബ്ലിക് സ്കൂളിലെ ജുവനിറ്റാ ജിതേഷ് അണ്ടർ – 14 ഗേൾസ് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിശ്വദീപ്തി പബ്ലിക് സ്കൂളിലെ ഗൗരി നന്ദന എസ് അണ്ടർ – 19 പെൺകുട്ടികളുടെ വിഭാഗത്തിലെ 800 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അണ്ടർ 17 ബോയ്സ് ലോങ്ങ് ജംപിൽ ഡി പോൾ പബ്ലിക് സ്കൂളിലെ ഫ്രാൻസിസ് മൈലാടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 14 ബോയ്സ് (4×100)റിലേയിൽ ജയ് മാതാ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 19 പെൺകുട്ടികളുടെ 4×400 മീറ്റേഴ്സ് റിലേയിൽ വിശ്വദീപ്തി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Leave a Comment

Your email address will not be published. Required fields are marked *