Timely news thodupuzha

logo

ഇൻഫാമിന്റെ കാർഷിക ജില്ലാ സന്ദർശനം ആരംഭിച്ചു

വാഴക്കുളം: ഇൻഫാം സ്ഥാപിതമായതിൻ്റെ 25ആം വാർഷികത്തോട് അനുബന്ധിച്ച് ഇൻഫാം പ്രതിനിധികൾ സംസ്ഥാന തലത്തിൽ നടത്തുന്ന കാർഷിക ജില്ലാ സന്ദർശനം ആരംഭിച്ചു.

ഇതോടനുബന്ധിച്ച പ്രഥമ സമ്മേളനമാണ് വാഴക്കുളത്ത് സംസ്ഥാന ഓഫീസിൽ നടത്തിയത്. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിളളിൽ ഉദ്ഘാടനം ചെയ്തു.

കാർഷികോത്പന്നങ്ങൾക്ക് അപ്രതീക്ഷിതമായി വിലയിടിവ് സംഭവിക്കുന്നതിനാൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണവും വിപണനവും നടത്താൻ കർഷകർ തന്നെ മുൻകൈയെടുക്കണമെന്നും സ്വന്ത നിലയിലോ സംഘങ്ങളായോ അനുയോജ്യമായ ചെറുകിട യൂണിറ്റുകൾ ആരംഭിച്ച് അതിജീവനത്തിനുള്ള നൂതന മാർഗങ്ങൾ അവലംബിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ല ഡയറക്ടർ ഫാ.ജേക്കബ് റാത്തപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജോസ് എടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.
സണ്ണി മുത്തോലപുരം,ജോയി തെങ്ങുംകുടിയിൽ,ജയ്സൺ കോലടി,വി.എം ഫ്രാൻസിസ്, സണ്ണി കുറുന്താനം, ഒ.റ്റി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

കൃഷിയിടങ്ങളിലെ പ്രത്യേകിച്ച് മലയോര മേഖലകളിലെ വന്യ ജീവി ആക്രമണ ഭീഷണിയും കർഷക കുടുംബങ്ങളുടെ ജീവാപായവും സംബന്ധിച്ച് നിയമനടപടികൾ നടത്താൻ ഇൻഫാം നേതൃത്വം നൽകണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

പ്രാദേശികമായി കർഷകർ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് അഭിപ്രായ രൂപീകരണവും തുടർ നടപടികളും സ്വീകരിക്കുന്നതിനാണ് കാർഷിക ജില്ലകൾ തോറും സന്ദർശനം നടത്തുന്നത്.

ഇൻഫാം ലീഗൽ സെൽ കൺവീനർമാരായി അഡ്വ.ജോണി മെതിപ്പാറ (എറണാകുളം), അഡ്വ. പി.എസ് മൈക്കിൾ (ഇടുക്കി), പബ്ലിക് റിലേഷൻസ് വിഭാഗം കൺവീനറായി ജോയെൽ നെല്ലിക്കുന്നേൽ എന്നിവരേയും യോഗം ചുമതലപ്പെടുത്തി. 28ന് പാലാ കാർഷിക ജില്ലയിൽ പ്രതിനിധികൾ സന്ദർശനം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *