ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറ് സീറ്റുകൾ നൽകാമെന്ന് ആം ആദ്മി പാർട്ടി.
ഇതിനു പകരം ഗുജറാത്ത്, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റ് വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. ഡൽഹിയിൽ കോൺഗ്രസുമായി നടന്ന സഖ്യ ചർച്ചയിലാണ് എ.എ.പിയുടെ സീറ്റ് വിഭജനത്തിനുള്ള ഫോർമുല മുന്നോട്ടു വച്ചത്.
ഇന്ത്യ മുന്നിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചർച്ചയാണിത്. ഹരിയാനയിൽ മൂന്നും ഗോവയിലും ഗുജറാത്തിലും ഓരോ സീറ്റുവീതമാണ് ആവശ്യപ്പെട്ടത്.
10 ലോക്സഭാ സീറ്റുള്ള ഹരിയാനയിൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബിൽ 6 സീറ്റിൽ മത്സരിക്കണമെന്നാണ് എ.എ.പി ഉന്നയിക്കുന്നത്.
സീറ്റ് വിഭജനത്തിന്‍റെ രണ്ടാംഘട്ട ചർച്ചകൾക്കായി വൈകാതെ ഇരു പാർട്ടികളുടെയും നേതാക്കൾ വീണ്ടും യോഗം ചേരും. ചെറിയ മാറ്റങ്ങളോടെ ഈ ഫോർമുല അംഗീകരിക്കാനാണ് സാധ്യത.