Timely news thodupuzha

logo

ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ഒ രാജഗോപാൽ, ബി.ജെ.പിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ബി.ജെ.പി നേതാവ് ഒ രാജഗോപാൽ പറയുന്നത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.

തിരുവനന്തപുരത്ത് ബി.ജെ.പിക്ക് സ്ഥാനർത്ഥിയില്ലെന്നാണോ ഒ രാജഗോപാൽ പറയുന്നത്. ശശി തരുരിനെ ജയിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.

തൃശൂരിൽ ബി.ജെ.പിക്ക് അമിതമായ മോഹമാണ്. എന്നാൽ തൃശൂരിൽ ബി.ജെ.പി ജയിക്കില്ല. ഇടതുമുന്നണി സ്ഥാനാർഥിക്കാണ് തൃശൂരിൽ വിജയ സാധ്യത. നേതാക്കൾ പറയുന്നത് കേട്ട് യൂത്ത് കോൺഗ്രസുകാർ അക്രമസമരത്തിനിറങ്ങരുതെന്നും ഇ.പി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *