Timely news thodupuzha

logo

ഇ.ഡിക്കെതിരെ തുറന്ന പോരിന് ജാർഖണ്ഡ് സർക്കാർ

റാഞ്ചി: കേന്ദ്ര സർക്കാരുമായി മുഖാമുഖം എറ്റുമുട്ടാൻ ജാർഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ.ഡി അയച്ച ഏഴ് സമൻസുകൾക്ക് മറുപടി നൽകാതെ തിരിച്ചയച്ചതോടെയാണ് പോരു മുറുകുന്നത്.

കേന്ദ്ര ഏജൻസികളുടെ യാതൊരു ചോദ്യങ്ങൾക്ക് മറുപടി പറയുകയോ രേഖകൾ നേരിട്ട് കൈമാറുകയോ ചെയ്യരുതെന്ന് ജാർഖണ്ഡ് സർക്കാർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി.

മാത്രമല്ല, ഇത്തരത്തിൽ വരുന്ന എല്ലാ കാര്യങ്ങളും ഉടൻ തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റിലോ വിജിലൻസ് വകുപ്പിലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

അപൂർണ്ണമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരം നടപടികളെന്നാണ് ജാർഖണ്ഡ് സർക്കാരിന്‍റെ വിശദീകരണം.

എന്നാൽ ഇതിലൂടെ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളോടുള്ള നിസഹകരണമാണ് വ്യക്തമാവുന്നതെന്ന് വിദഗ്ധർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *