Timely news thodupuzha

logo

തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക്

തൊടുപുഴ: കേന്ദ്ര സർക്കാർ കീഴിലുള്ള നാഷ്ണൽ ആയുഷ്മിഷൻ പദ്ധതിയിൽപ്പെടുത്തി തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെല്ലിന് പ്രാഥമികമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പണി ആരംഭിച്ച കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുവാൻ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് എത്തി.

നിർമ്മാണ പ്രവത്തനങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുമെന്നും ഏറ്റവും വിപുലമായി രീതിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ നിർമ്മാണം സമയബന്ധിതമായിപൂർത്തിയാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പ്രഫ: എം.ജെ ജേക്കബ്, ഇന്ദു സുധാകരൻ, സി.എസ് മഹേഷ്, പി.എ ഷാഹുൽ ഹമീദ് ,ആശുപത്രി സൂപ്രണ്ട് ഡോ. മിനി ബി.എസ്‌, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ഡോക്ടർമാരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *