കോതമംഗലം: നാല് പതിറ്റാണ്ടിലേറെക്കാലം പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഹമ്മദ് ഷാഫി പൊന്നിരിക്കലിന് അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിലേത്പോലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോസ്റ്റ്മാൻ്റെ സാനിദ്ധ്യം ഏറെ ശ്രദ്ദേശമായിരുന്നു.
പ്രവാസികളുടെ വീട്ടുകാരും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ആശംസാ കാർഡുകളും കാത്തിരിക്കുന്നവരും മറ്റിതര ജോലികൾ കാത്തിരിക്കുന്നവർക്കുമെല്ലാം ഷാഫിയുടെ സൈക്കിളിൻ്റെ മണിയടി ശബ്ദത്തിന് കാതോർത്തിരിക്കുമായിരുന്നു. ഇക്കാലമത്രേയും ലളിതമായ ജീവിതം നയിച്ച് സത്യസന്ധവും ആത്മാർത്ഥവുവായി സേവനം ചെയ്ത് അടിവാട് മൈലൂർ പിടവൂർ പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഏറെ സുപരിചിതനും പ്രിയപ്പെട്ടവനുമാണ് മുഹമ്മദ് ഷാഫി.
1982 നവംബർ 9-ാം തീയതി ജോലിയിൽ പ്രവേശിക്കുമ്പോൾ 168 രൂപ മാത്രമായിരുന്നു പ്രതിമാസ ശമ്പളം എന്ന് ഷാഫി ഓർത്തെടുക്കുന്നു. നീണ്ട 41 വർഷത്തെ സേവനത്തിന് ശേഷം 2024 മെയ് 18 ന് സർവ്വീവിൽ നിന്നും വിരമിയ്ക്കുന്നത്. അടിവാട് ടൗണിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ക്ലബ്ബ് വൈസ്പ്രസിഡന്റ് സി എ നിഷാദ് അദ്ധ്യക്ഷനായി.
ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ പോത്താനിക്കാട് ഫാർമേഴ്സ് കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ ജെ ബോബൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണീറ്റ് പ്രസിഡൻ്റ് എം എം അലിയാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ എം അബ്ബാസ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എം.ഷം ജൽ
എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് മൻസൂർ സ്വാഗതവും ട്രഷറർ റമീസ് ബഷീർ നന്ദിയും പറഞ്ഞു.
ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഷൗക്കത്തലി എം പി രക്ഷാധികാരികളായ കെ കെ അഷ്റഫ് കെ കെ അബ്ദുൽ റഹ്മാൻ ചീഫ് കോ – ഓഡിനേറ്റർ യു എച്ച് മുഹിയുദ്ധീൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഹീറോ യംഗ്സ് ക്ലബ്ബ് , വ്യാപാരി വ്യവസായി ഏകോപന സമിതി, കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി, അടിവാട് പ്രവാസി കൂട്ടായ്മ, മൈലൂർ ടീം ചാരിറ്റി, നിസമോൾ ഇസ്മയിൽ , റഫീഖ് കൊടുത്താപ്പിള്ളി തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ചടങ്ങിൽ ആദരവ് നൽകി.