തൊടുപുഴ: ഇ.ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പ്രതിഷ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി. നിയോജക മണ്ഡലം ഭാരവാഹികളായ മായാ ബാബു, അഭിലാഷ് ബഷീർ, ജാസിൽ കെ ഫിലിപ്പ്, റോബിൻസ് സെബാസ്റ്റ്യൻ, പുന്നൂസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.